)
ചെന്നൈ: കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. വനിത ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗര്‍ഗിനാണ് അന്വേഷണ ചുമതല. ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് നിരീക്ഷിച്ച കോടതി കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും മൂകസാക്ഷിയായി കയ്യുംകെട്ടിയിരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലം വിടുകയാണ് ചെയ്തതെന്നും അണികളെ ഉപേക്ഷിച്ച് പോയ ആൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്നും കോടതി ചോദിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മരിച്ചു വീണപ്പോൾ ഒരു നേതാവിന് എങ്ങനെയാണ് അവിടെ നിന്ന് ഓടിപ്പോകാനാകുന്നത്? സ്വന്തം അണികളോട് പോലും താൽപര്യമില്ലെയെന്നും കോടതി ചോദിച്ചു. നേതാവ് അപ്രത്യക്ഷനായിരിക്കുകയാണ്, നേതാവ് ഒളിച്ചോടിയിരിക്കുകയാണ്, അത് ലോകം മുഴുവനും കാണുകയും ചെയ്തു. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം അനുശോചനം രേഖപ്പെടുത്തി. പക്ഷേ ദുരന്തത്തിൽ നേതാവിന് അൽപം പോലും പശ്ചാത്താപമോ ഖേദമോയില്ല. സംഭവത്തിൽ മാപ്പ് പറയാൻ പോലും അദ്ദേഹം തയ്യാറായില്ല. നേതാവിന്റെ മനോനിലയെ ആണ് വ്യക്തമാക്കുന്നതെന്നും കോടതി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.