)
ചെന്നൈ: നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തെ തുടർന്ന് ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി അയ്യപ്പൻ (52) ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പിൽ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്.
പോലീസ് പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. വിജയ് ഫാൻസ് അസോസിയേഷനിൽ 20 വർഷമായി അംഗമാണ് അയ്യപ്പൻ. കരൂർ ദുരന്തത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു അയ്യപ്പൻ. ഭാര്യയും രണ്ട് മക്കളുമുണ്ട്. ദുരന്തത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.
അതേസമയം, സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ടിവികെ നേതാവായ മതിയഴകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സിടിആർ നിർമൽ കുമാർ എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഇവരെ കണ്ടെത്താൻ അഞ്ച് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
നടൻ വിജയ്ക്കും ടിവികെ പാർട്ടിക്കും എതിരെ ഗുരുതര കുറ്റപ്പെടുത്തലുകളാണ് എഫ്ഐആറിലുള്ളത്. ആളുകൾ കൂടുന്നതിനായി വിജയ് മനപൂർവം യോഗം വൈകിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. വിജയ് വേദിയിൽ എത്താൻ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായെന്നാണ് പോലീസ് പറയുന്നത്.
ALSO READ: കരൂർ റാലി ദുരന്തത്തിൽ മരണം 41 ആയി
സംഘാടകർക്ക് മുന്നറിയിപ്പുകളും നിർദേശങ്ങളും പലതവണ നൽകിയെങ്കിലും അവഗണിച്ചു. 25 പേർ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അടിയന്തരമായി സിബിഐ അന്വേഷണം പരിഗണിക്കണമെന്ന ടിവികെയുടെ ആവശ്യം ഹൈക്കോടതി തള്ളി. കോടതി വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.