ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി നേതാവ് ഉമ ആനന്ദനും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ദുരന്തത്തിൽ ഹർജിക്കാരന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ടിവികെ ജില്ലാ സെക്രട്ടറി എൻ സതീഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. 41 പേരുടെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ടിവികെ അംഗങ്ങൾക്കെതിരെ ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണം അപൂർണ്ണമാണെന്നും, പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുമാണ് സിബിഐ അന്വേഷണം വേണമെന്ന് ഉമ ആനന്ദൻ വാദിച്ചത്.
കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പരിപാടി നടത്തുന്ന പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് ആരാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. തമിഴ്നാട് സർക്കാരിനെയും ഹൈക്കടോതി വിമർശിക്കുകയുണ്ടായി. സർക്കാരിന്റെ ചുമതലയാണ് പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടിയുണ്ടായിരുന്നുവോ എന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോയെന്നും കോടതി ചോദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









