ക​ര്‍​ണാ​ട​ക​ത്തി​ല്‍ നടന്നത് അതിഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

Last Updated : Jul 24, 2019, 11:28 AM IST
ക​ര്‍​ണാ​ട​ക​ത്തി​ല്‍ നടന്നത് അതിഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രാ സ​ര്‍​ക്കാ​രും ബി​ജെ​പി നേ​തൃ​ത്വ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ്‌-​ജെ​ഡി​എ​സ് സഖ്യ സ​ര്‍​ക്കാ​രി​നെ വീ​ഴ്ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നെ വീ​ഴ്ത്താ​ന്‍ കോ​ടി​ക്ക​ണ​ക്കി​ന് ക​ള്ള​പ്പ​ണ​മാ​ണ് ബി​ജെ​പി ഒ​ഴു​കി​യ​ത്. പ​ണ​ത്തോ​ടൊ​പ്പം മ​ന്ത്രി​സ്ഥാ​ന​വും അ​വ​ര്‍ കൂ​റു​മാ​റി​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് വാ​ഗ്ദാ​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ആ​ദാ​യ​നി​കു​തി വ​കു​പ്പ്, എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളേ​യും വി​ല​പേ​ശ​ലി​നും ബ്ലാ​ക്ക് മെ​യി​ലിം​ഗി​നു​മാ​യി ബി​ജെ​പി​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

കള്ളപ്പണം കൊണ്ട് ബിജെപി അധികാരം പിടിച്ചു, ആദായനികുതി വകുപ്പിനെ വച്ചു ഭീഷണിപ്പെടുത്തി: കെസി വേണുഗോപാല്‍

കെ. സി. വേണുഗോപാലിന്‍റെ പ്രസ്താവന 

രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടി മറിയാണ് കർണ്ണാടകത്തിൽ ബിജെപി നടത്തിയതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരും ഗവർണ്ണറും മഹാരാഷ്ട്ര സര്‍ക്കാരും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിര കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയ എംഎൽ എമാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയെന്നും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുമാണ് ഈ അധാർമ്മിക രാഷ്ട്രീയ നീക്കത്തിന് ബിജെപി കളമൊരുക്കിയത്. 

ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്‍റ് തുടങ്ങിയ കേന്ദ്ര ഏജൻസികളേയും വിലപേശലിനും ബ്ലാക്ക് മെയിലി൦ഗിനും വേണ്ടി ബിജെപി ദുരുപയോഗം ചെയ്തു. സർക്കാരിനെ താഴെയിറക്കാൻ ബിജെപി നേതാക്കൾ ഭരണപക്ഷ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുകയും 'കച്ചവടം' ഉറപ്പിക്കാൻ ചർച്ചനടത്തുന്നതിന്‍റെ വീഡിയോ അടക്കമുള്ള തെളിവുകൾ നിയമസഭക്കു മുൻപിൽ വന്നു. 

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണം കെട്ട വിലപേശലിലൂടെയും ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചത്. രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടുമാണ് കർണ്ണാടകത്തിൽ അധികാരത്തിലിരിക്കുന്ന സഖ്യസർക്കാരിനെ തകർക്കാൻ ബിജെപി നടത്തിയിരിക്കുന്നത്. 

രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതാദളും നിയമസഭയിലും സുപ്രീംകോടതിയിലും തെരുവുകളിലും പോരാടി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസിനും സഖ്യസർക്കാരിനുമൊപ്പം നിലകൊണ്ട എംഎൽഎമാരും പ്രവർത്തകരും അഭിനന്ദനർഹിക്കുന്നു. 

നിയമസഭയിൽ എംഎൽഎമാരുടെ എണ്ണത്തിൽ ബിജെപിക്ക്  മേൽക്കൈനേടാനായെങ്കിലും ധാർമ്മികമായ വിജയം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനാണെന്നും ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അവിശുദ്ധമായി ബിജെപി നടത്തിയ  അട്ടിമറി ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ് ദേശവ്യാപക പ്രചരണം നടത്തും, അദ്ദേഹം പറഞ്ഞു. 

Trending News