ന്യൂഡൽഹി: കോറോണ വൈറസ് ബാധയ്ക്കെതിരെയുള്ള ഏറ്റവും വലിയ യുദ്ധമെന്നത് സാമൂഹിക അകലം പാലിക്കുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്.
അതിനാൽ എല്ലാ സ്വയം സേവകരും സാമൂഹിക അകലം പാലിച്ച് മറ്റുള്ളവർക്ക് മാതൃകയാകണമെന്നും കോറോണ വൈറസ് ബാധയ്ക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
Also read: കോറോണ: മരണസംഖ്യയിൽ ചൈനയെ കടത്തിവെട്ടി സ്പെയിൻ
വർഷ പ്രതിപദയുടെ ഭാഗമായി പ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കോറോണ വൈറസ് വ്യാപകമായി പടർന്നു പിടിക്കുന്ന ഈ സാഹചര്യം മനസ്സിലാക്കി ആർഎസ്എസിന്റെ വെബ്സൈറ്റ് വഴിയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
കൂടാതെ സാമൂഹ്യ ഉത്തരവാദിത്വം കണക്കിലെടുത്ത് കൊണ്ട് കോറോണ വ്യാപനത്തെ പരാജപ്പെടുത്താനായി ഇന്ത്യയ്ക്കൊപ്പം അണിചേരുമെന്ന് എല്ലാ പ്രവാര്ത്തകരും ദൃഢനിശ്ചയം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു .
Also read: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ
എല്ലാവരും സർക്കറിന്റെ നിര്ദ്ദേശങ്ങളെ അണുകിട വിടാതെ പാലിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.