പൊ​റോ​ട്ട​യും പ​ഴം​പൊ​രി​യും വീണ്ടും മെനുവില്‍!

മെ​നു പ​രി​ഷ്ക​രി​ച്ച തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച്‌ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ. 

Last Updated : Jan 22, 2020, 02:57 PM IST
  • മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഭക്ഷണങ്ങള്‍ ഒ​ഴി​വാ​ക്കിയായിരുന്നു റെ​യി​ല്‍​വേ മെ​നു പ​രി​ഷ്ക​രി​ച്ചത്.
  • ഇതേതുടര്‍ന്ന് കടുത്ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ് നടപടി. ട്വി​റ്റ​റി​ലാ​ണു റെ​യി​ല്‍​വേ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്
പൊ​റോ​ട്ട​യും പ​ഴം​പൊ​രി​യും വീണ്ടും മെനുവില്‍!

മെ​നു പ​രി​ഷ്ക​രി​ച്ച തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച്‌ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ. 

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഭക്ഷണങ്ങള്‍ ഒ​ഴി​വാ​ക്കിയായിരുന്നു റെ​യി​ല്‍​വേ മെ​നു പ​രി​ഷ്ക​രി​ച്ചത്. ഇതേതുടര്‍ന്ന് കടുത്ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ് നടപടി. ട്വി​റ്റ​റി​ലാ​ണു റെ​യി​ല്‍​വേ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മെനു പ​രി​ഷ്കരണത്തിന്‍റെ ഭാഗമായി കേ​ര​ള​ത്തി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ല്‍​നി​ന്നു പൊ​റോ​ട്ട​യും പ​ഴം​പൊ​രി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മെ​നു പ​രി​ഷ്ക​രി​ച്ച തീ​രു​മാ​നം റെ​യി​ല്‍​വേ പി​ന്‍​വ​ലി​ക്കുന്നത്. 

അ​പ്പം, മു​ട്ട​ക്ക​റി, പൊ​റോ​ട്ട, ദോ​ശ, ച​പ്പാ​ത്തി, പു​ട്ട്, ക​ട​ല​ക്ക​റി, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളാ​യ പ​ഴം​പൊ​രി, ബ​ജി, ഇ​ല​യ​ട, കൊ​ഴു​ക്ക​ട്ട, ഉ​ണ്ണി​യ​പ്പം, നെ​യ്യ​പ്പം, സു​ഖി​യ​ന്‍ എ​ന്നി​വ​യാ​ണു മെ​നു​വി​ല്‍​നി​ന്നു റെ​യി​ല്‍​വേ ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴി​വാ​ക്കി​യ​ത്. പ​ക​രം ഉ​ത്ത​രേ​ന്ത്യ​ന്‍ വി​ഭ​വ​ങ്ങ​ളാ​യ സ​മൂ​സ, ക​ച്ചോ​രി, ആ​ലു ബോ​ണ്ട, സ്റ്റ​ഫ്ഡ് പ​ക്കോ​ഡ എ​ന്നി​വ ഇ​ടം​പി​ടി​ച്ചു.

സ്നാ​ക്ക് മീ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നി​ന്ന് മ​സാ​ല ദോ​ശ​യും തൈ​ര്, സാമ്പാര്‍ സാ​ദം തു​ട​ങ്ങി​യ​വ​യാ​ണു​ള്ള​ത്. രാ​ജ്മ ചാ​വ​ല്‍, ചോ​ല ബ​ട്ടൂ​ര, പാ​വ് ബാ​ജി, കി​ച്ച​ടി, പൊ​ങ്ക​ല്‍, കു​ല്‍​ച്ച എ​ന്നി​വ​യാ​ണു പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു വി​ഭ​വ​ങ്ങ​ള്‍. റെ​യി​ല്‍​വേ വെ​ജി​റ്റേ​റി​യ​ന്‍ റി​ഫ്ര​ഷ്മെ​ന്‍റ് റൂ​മു​ക​ളി​ലെ​യും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലെ​യും ഭ​ക്ഷ​ണ​നി​ര​ക്ക് ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു കേ​ര​ള വി​ഭ​വ​ങ്ങ​ള്‍ മെ​നു​വി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്!

അതേസമയം, ഭക്ഷണത്തിന്‍റെ വിലയിലും കാര്യമായ മാറ്റമുണ്ട്. വെ​ജി​റ്റേ​റി​യ​ന്‍ ഊ​ണി​ന്‍റെ വി​ല 35 രൂ​പ​യി​ല്‍​നി​ന്ന് 70 രൂ​പ​യാ​ക്കി. മു​ട്ട​ക്ക​റി ഊ​ണി​ന് 70 രൂ​പ​യും കോ​ഴി​ക്ക​റി​യു​ള്ള ഊ​ണി​ന് 80 രൂ​പ​യും ഇ​നി ന​ല്‍​ക​ണം. പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യ ര​ണ്ട് ഇ​ഡ​ലി​ക്കൊ​പ്പം ര​ണ്ട് ഉ​ഴു​ന്നു​വ​ട നി​ര്‍​ബ​ന്ധ​മാ​യി വാ​ങ്ങ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. മൂ​ന്നാ​മ​തൊ​രു ഇ​ഡ​ലി വേ​ണ​മെ​ങ്കി​ല്‍ വീ​ണ്ടും ഇ​തേ കോം​ബോ 35 രൂ​പ കൊ​ടു​ത്തു വാ​ങ്ങേ​ണ്ടി​വ​രും!

Trending News