)
കർണാടക: കുടകിലെ ദുബാരെ വന്യജീവി ക്യാമ്പിൽ രണ്ട് ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരത്തിനെത്തിയ ചെന്നൈ സ്വദേശി ജ്യുനേഷ് (33) എന്ന യുവതിയാണ് മരിച്ചത്. അതിദാരുണമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്നത് കാണാൻ എത്തിയപ്പോഴാണ് യുവതി അപകടത്തിൽപ്പെടുന്നത്. ആനകളെ കുളിപ്പിക്കുന്നതിനിടെ കഞ്ചൻ എന്ന് പേരുള്ള ആന മാർത്താണ്ഡ എന്ന മറ്റൊരു ആനയെ ആക്രമിക്കുകയായിരുന്നു. ഇതോടെ ആളുകൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങി. ആനകളെ നിയന്ത്രിക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഒരു ആന നിയന്ത്രണം വിട്ട് യുവതിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. വെള്ളത്തിൽ വീണ യുവതി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മാർത്താണ്ഡ എന്ന ആന ഇവരെ വീണ്ടും ചവിട്ടി മെതിക്കുകയായിരുന്നു. സംഭവിത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം യുവതിയുടെ മരണത്തിൽ കർണാടക വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വന്യജീവികൾക്ക് ചുറ്റും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി. പരിശീലനം ലഭിച്ചവയാണ് ആനകളെങ്കിലും അവയുടെ പെരുമാറ്റം മുൻകൂട്ടി അറിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികൾ ആനകളെ തൊടുന്നതും, ഫോട്ടോ എടുക്കുന്നതിനായി അവയുടെ അടുത്ത് നിൽക്കുന്നതും, അവയെ കുളിപ്പിക്കുന്നതും, ഭക്ഷണം നൽകുന്നതും തടയാനും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.