)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തിയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനെ ആണ് അറസ്റ്റ് ചെയ്തത്. കേസില്‍ നാലാമത്തെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ വച്ച് ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. കോളേജ് യൂണിയനില്‍ നിര്‍ണായക പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയിലേക്ക് കൊണ്ടുപോയത് എന്നാണ് പെണ്‍കുട്ടി നല്‍കിയിട്ടുള്ള മൊഴി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആദ്യം അറിസ്റ്റ് ചെയ്തത് മൂന്ന് പേരെ ആയിരുന്നു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നിലവില്‍ അഡ്ഹോക് സ്റ്റാഫും ആയ മനോജ് മിശ്ര, കോളേജിലെ വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സെയ്ബ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായവര്‍. കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയെ 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. 2022 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മിശ്ര പിന്നീട് അനധ്യാപക വിഭാഗം ജീവനക്കാരനായാണ് കോളേജിലെത്തിയത്.
പിടിയിലായ പ്രമിത് മുഖര്‍ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സെയ്ബ് അഹമ്മദ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മിശ്രയുടെ അടുത്ത ആളാണ് സെയ്ബ് എന്നാണ് പുറത്ത് വരുന്ന വിവരം.
മിശ്രയും കൂടെയുള്ളവരും ആവശ്യപ്പെട്ടത് അനുസരിച്ച് താന്‍ യൂണിയന് റൂമില്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പോലീസില്‍ നല്കിയ മൊഴി. മിശ്ര തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയെന്നും അത് നിഷേധിച്ചപ്പോള്‍ സെക്യൂരിറ്റ ഗാര്‍ഡിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്കുകൊണ്ട് മര്‍ദ്ദിച്ചു എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ പിതാവെത്തിയാണ് കോളേജില്‍ നിന്ന് കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.