അന്ന് പരിഹാസം; ഇന്ന് മോദിയ്ക്കൊപ്പ൦ അഡാര്‍ സെല്‍ഫി!!

ഒരു കാലത്ത്, സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു യാദവ്. 

Last Updated : Jun 23, 2019, 11:46 AM IST
അന്ന് പരിഹാസം; ഇന്ന് മോദിയ്ക്കൊപ്പ൦ അഡാര്‍ സെല്‍ഫി!!

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള ഗുണ എംപി കൃഷ്ണ പാല്‍ യാദവിന്‍റെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പ൦ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ഏറെ പരിഹാസങ്ങള്‍ നേരിട്ട നേതാവാണ്‌ യാദവ്. 

ഒരു കാലത്ത്, സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു യാദവ്. 

മധ്യപ്രദേശിലെ മുംഗാവലി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ, ആ ബന്ധം തകരുകയും യാദവ് ബിജെപിയില്‍ ചേരുകയുമായിരുന്നു. 

പാര്‍ട്ടിയില്‍ താന്‍ നല്‍കിയ സംഭാവനകള്‍ക്ക് തന്നെ അഭിനന്ദിക്കാന്‍ പോലും  സിന്ധ്യ തയാറായിരുന്നില്ല എന്നും യാദവ് ആരോപിച്ചിരുന്നു.  ബിജെപിയില്‍ ചേര്‍ന്ന യാദവ് സിന്ധ്യയ്ക്കെതിരെയാണ് ഗുണ മണ്ഡലത്തില്‍ മത്സരിച്ചത്. 

ഗുണ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി യാദവിന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 

സിന്ധ്യയോടൊപ്പം സെല്‍ഫിയെടുക്കാന്‍ വരി നിന്നയാളാണ് ഇന്നത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്നായിരുന്നു പ്രിയദര്‍ശിനിയുടെ പരിഹാസം. സിന്ധ്യയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യാദവിന്‍റെ ചിത്രവും അവര്‍ പങ്കുവച്ചിരുന്നു. 

ഇന്ന് ആ സ്ഥാനത്ത് പ്രധാനമന്ത്രിയ്ക്കൊപ്പം സെല്‍ഫിയെടുത്താണ് യാദവ് ശ്രദ്ധേയനാകുന്നത്. ഏകദേശം 125,549 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗുണ മണ്ഡലത്തില്‍ സിന്ധ്യയെ പിന്നിലാക്കി യാദവ് വിജയിച്ചത്. 

Trending News