Kullu Bus Accident: കുളുവിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; 16 മരണം
Kullu Bus Accident: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളടക്കം സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. 16 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഷിംല: Kullu Bus Accident: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളടക്കം സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. 16 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
40 പേരുമായി വന്ന ബസ് കുളു ജില്ലയിലെ നിയോലി-ഷാൻഷെർ റോഡിലെ സൈഞ്ച് താഴ്‌വരയിലെ ജംഗ്‌ലയിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ നിന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് കുളു ഡപ്യൂട്ടി കമ്മിഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതില്‍ ചിലര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: Viral News: എയർ ഇന്ത്യ ഇന്‍റര്‍വ്യൂ നടത്തി, ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ മുടങ്ങി...!!
പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. അപകട കാരണം ഇതുവരെ വ്യക്തമല്ല. തല കീഴായ് മറിഞ്ഞ ബസ് പൂര്‍ണമായും തകരുകയും ശേഷം നന്നേ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തതും. അപകട വിവരം ലഭിച്ച ഉടനെ കൂടുതല്‍ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തേക്ക് അയച്ചുവെന്നും കുളു എസ്പി ഗുര്‍ദേവ് ശര്‍മ അറിയിച്ചു.
ഇതിനിടയിൽ കുട്ടികളടക്കമുള്ളവരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...