'ജാനേ ഭി ദോ യാരോ' സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ ശനിയാഴ്ച രാവിലെ മുംബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.

Last Updated : Oct 7, 2017, 01:17 PM IST
'ജാനേ ഭി ദോ യാരോ' സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ ശനിയാഴ്ച രാവിലെ മുംബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.

ജാനേ ഭി ദോ യാരോ (1983), കഭി ഹാ കഭി നാ (1993), നുക്കഡ് ടിവി ഷോ(1986), വാഗ്ലേ കി ദുനിയാ(1988), പി സേ പിഎം തക് (2014), ക്യാ കെഹ്നാ (2000), ദില്‍ ഹേ തുമാരാ (2002) എന്നിവ അദ്ദേഹം സംവിധാനം ചെയ്തവയാണ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കുന്ദന്‍ ഷാ പഠനം പൂര്‍ത്തിയാക്കിയത്. ആക്ഷേപഹാസ്യ പ്രധാനമായവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ജാനേ ഭി ദോ യാരോ ഹിന്ദി സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

More Stories

Trending News