ഡല്‍ഹി സംഘര്‍ഷം: ഇടപെടാതെ സുപ്രീംകോടതി; പോലീസിന് രൂക്ഷവിമര്‍ശനം

ഡല്‍ഹി പൊലീസിന് പ്രൊഫഷണലിസം ഇല്ലെന്ന് സുപ്രീംകോടതി... ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.

Last Updated : Feb 26, 2020, 12:55 PM IST
ഡല്‍ഹി സംഘര്‍ഷം: ഇടപെടാതെ സുപ്രീംകോടതി; പോലീസിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന് പ്രൊഫഷണലിസം ഇല്ലെന്ന് സുപ്രീംകോടതി... ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.

പോലീസ് നിയമപ്രകാരം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഡല്‍ഹിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായതെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം, ഡല്‍ഹി സംഘര്‍ഷത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി താത്പര്യം കാട്ടിയില്ല.
ഡല്‍ഹി അക്രമം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന അവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ ഡല്‍ഹി ഹൈക്കോടതി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കൂടാതെ, ഡല്‍ഹിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടണമെന്നും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു.

ഷാഹിന്‍ബാഗ് സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജി പരിഗണിക്കാന്‍ പറ്റിയ സമയം ഇതല്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച്‌ 23ലേയ്ക്ക് മാറ്റി.

കൂടാതെ, പ്രകോപനപരമായ പ്രസംഗങ്ങളില്‍ നടപടി എടുക്കണമെന്നും സുപ്രീംകോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടന സ്ഥാപനത്തോടാണെന്ന് സോളിസിറ്റര്‍ ജനറലിനോട് സുപ്രീംകോടതി പറഞ്ഞു.

അതേസമയം,ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.

സംഘര്‍ഷം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Trending News