അതിര്‍ത്തിയില്‍ പാക്‌ പ്രകോപനം; ഒരു ജവാന്‍ വീരമൃത്യു വരിച്ചു

രജൗരിയിലെ നൗഷേര സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാക്കിസ്ഥാന്‍ ഇന്ന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.  

Last Updated : Aug 17, 2019, 05:01 PM IST
അതിര്‍ത്തിയില്‍ പാക്‌ പ്രകോപനം; ഒരു ജവാന്‍ വീരമൃത്യു വരിച്ചു

ജമ്മു: അതിര്‍ത്തിയിലുണ്ടായ പാക്‌ പ്രകോപനത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് സന്ദീപ് ഥാപയാണ് വീരമൃത്യു വരിച്ചത്.

രജൗരിയിലെ നൗഷേര സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാക്കിസ്ഥാന്‍ ഇന്ന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്നലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് വെടിവെപ്പിനു മുതിര്‍ന്ന പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. 

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു

നായിക് തന്‍വീര്‍, ലാന്‍സ് നായിക് തൈമൂര്‍, സിപോയ് റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇന്നും പ്രകോപനമുണ്ടായത്.

എന്നാല്‍ 5 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്‍റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Trending News