ഡല്‍ഹിയില്‍ നിര്‍ണ്ണായകമാവുമോ അവസാന മണിക്കൂറിലെ പോളിംഗ്?

അടുത്ത 5 വര്‍ഷത്തേയ്ക്ക് ഡല്‍ഹിയുടെ സാരഥി ആരെന്ന് ഇന്നറിയാം... കഴിഞ്ഞ 8ന് നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തു വരികയാണ്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ നടക്കുക.

Last Updated : Feb 11, 2020, 07:36 AM IST
  • എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും AAPയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോള്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് BJP.
  • ജനഹിത പദ്ധതികളിലൂന്നിയ തങ്ങളുടെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടി AAP മുന്നേറിയപ്പോള്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് BJP നടത്തിയത്.
ഡല്‍ഹിയില്‍ നിര്‍ണ്ണായകമാവുമോ അവസാന മണിക്കൂറിലെ പോളിംഗ്?

ന്യൂഡല്‍ഹി: അടുത്ത 5 വര്‍ഷത്തേയ്ക്ക് ഡല്‍ഹിയുടെ സാരഥി ആരെന്ന് ഇന്നറിയാം... കഴിഞ്ഞ 8ന് നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തു വരികയാണ്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ നടക്കുക.

അതേസമയം, എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും AAPയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോള്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് BJP നേതൃത്വം. ജനഹിത പദ്ധതികളിലൂന്നിയ തങ്ങളുടെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടി AAP മുന്നേറിയപ്പോള്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് BJP നടത്തിയത്.

ജെപി നദ്ദ പാര്‍ട്ടി അദ്ധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒപ്പം, ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ സജീവ സാന്നിധ്യമായിരുന്നു

അതേസമയം, എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും AAPയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും ഡല്‍ഹി പിടിച്ചെടുക്കുമെന്ന് BJP നേതാക്കള്‍ നടത്തുന്ന അവകാശവാദം ചോദ്യമുയര്‍ത്തുകയാണ്. നിലവില്‍ ഒരു ചാനലോ എജന്‍സികളോ ഡല്‍ഹിയില്‍ ഭരണ മാറ്റം പ്രവചിച്ചിട്ടില്ല. കൂടാതെ, വന്‍ ഭൂരിപക്ഷത്തോടെ AAP അധികാരത്തില്‍ തുടരുമെന്നാണ് എല്ലാ പോള്‍ഫലങ്ങളും പറയുന്നത്.

BJPയുടെ ആത്മവിശ്വാസത്തിന് പിന്നില്‍ എന്താണ് രഹസ്യം എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചിന്തിക്കുന്നത്. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും കടത്തി വെട്ടി അധികാരത്തില്‍ എത്തണമെങ്കില്‍ എന്ത് മാജിക് ആണ് നടന്നത് എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു.

പോളിംഗ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌. 4 മണിവരെ ഡല്‍ഹിയില്‍ 42.29% പോളിംഗ് ആണ് നടന്നത്. ഡല്‍ഹിയില്‍ അകെ  നടന്നത് 62.59% പോളിംഗ് ആണ്. അതായത് അവസാന 2 മണിക്കൂര്‍ 20% പോളിംഗ്. അവസാന മണിക്കൂറില്‍ നടന്ന ഈ വോട്ടുകള്‍ BJPയ്ക്ക് തുണയാകുമോ? ഇതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
 
അവസാന മണിക്കൂറില്‍ നടന്ന കനത്ത പോളിംഗ് BJPയ്ക്ക് അട്ടിമറി വിജയം നേടിക്കൊടുക്കും എന്നു തന്നെയാണ് BJP നേതാക്കളുടെ പ്രതീക്ഷ.

വീണ്ടും അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, ബിജെപിയാകട്ടെ അധികാരം പിടിച്ചെടുക്കാനാകുമെന്ന കണക്ക് കൂട്ടലിലും. ഒരു സീറ്റെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌...

എന്തായാലും, അടുത്ത 5 വര്‍ഷത്തേയ്ക്ക് ഡല്‍ഹിയുടെ സാരഥി ആരെന്നറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി....

Trending News