മിന്നലാക്രമണത്തിന് സൈന്യത്തെ സഹായിച്ചത് പുലിമൂത്രം!

ശത്രു രാജ്യത്തില്‍ നിന്നും ഇന്ത്യയെ സംരക്ഷിക്കാന്‍ സൈനികരെടുക്കുന്ന ഓരോ ചുവടും അപകടം പിടിച്ചതാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കുന്ന സൈനീകരുടെ ജീവിതത്തില്‍ ഭീതി ഒഴിഞ്ഞ നേരമുണ്ടാകില്ല. 

Sneha Aniyan | Updated: Sep 12, 2018, 04:41 PM IST
മിന്നലാക്രമണത്തിന് സൈന്യത്തെ സഹായിച്ചത് പുലിമൂത്രം!

ത്രു രാജ്യത്തില്‍ നിന്നും ഇന്ത്യയെ സംരക്ഷിക്കാന്‍ സൈനികരെടുക്കുന്ന ഓരോ ചുവടും അപകടം പിടിച്ചതാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കുന്ന സൈനീകരുടെ ജീവിതത്തില്‍ ഭീതി ഒഴിഞ്ഞ നേരമുണ്ടാകില്ല. 

അങ്ങനെയുള്ള സാഹചര്യത്തിലും ഇന്ത്യയുടെ ഭാവി ഭദ്രമാക്കാന്‍ സൈനീകര്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. അങ്ങനെ പാക്കിസ്ഥാന്‍ അധീനതയിലുള്ള മേഖലയില്‍ ഇന്ത്യന്‍ സൈന്യം കൊടിപാറിച്ച കഥയ്ക്ക് പിന്നിലെ രസകരമായ സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രവര്‍ത്തനത്തിന് ലഭിച്ച പൊന്‍തൂവലായ 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നിലെ രസകരമായ സത്യം തുറന്ന് പറഞ്ഞിരിക്കുന്നത് മുന്‍ കരസേന കമാന്‍ഡറായ രാജേന്ദ്ര നിമ്പോര്‍ക്കറാണ്.

തോര്‍ലെ പെശ്വേപ്രതിഷ്താനില്‍ നടന്ന അവാര്‍ഡ്‌ ദാന ചടങ്ങിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നായകളില്‍ നിന്ന് രക്ഷപ്പെടുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു. 

അക്രമണം നടത്താന്‍ ഉദ്ദേശിച്ച സ്ഥലത്ത് പട്ടികള്‍ വളരെ അധികമായിരുന്നു. സൈനികരെ കാണുമ്പോള്‍ പട്ടികള്‍ കുരച്ചാല്‍ ആക്രമണത്തെ അത് പ്രതികൂലമായി ബാധിക്കും.

ഈ പ്രതിസന്ധി നേരിടാനായി സൈന്യം കണ്ടെത്തിയ വഴിയാകട്ടെ പുലിയുടെ മലവും മൂത്രവും തളിയ്ക്കുക എന്നുള്ളതും. ഈ മേഖലയിലെ പട്ടികളെ പുലികള്‍ അക്രമിക്കാറുണ്ടെന്ന കണ്ടെത്തലാണ് ഇങ്ങനെ ഒരു ബുദ്ധി തോന്നിക്കാന്‍ സൈന്യത്തെ സഹായിച്ചത്.

പട്ടികളെ അകറ്റി നിര്‍ത്താനായി പുലിയുടെ മൂത്രവും മലവും പ്രദേശമാകെ തളിക്കുകയായിരുന്നു. ഇതോടെ പുലിയെ ഭയന്ന് പട്ടികള്‍ അവിടെ നിന്നും മാറി. പുലിയുടെ സഹായത്തോടെ നടത്തിയ അന്നത്തെ സര്‍ജിക്കല്‍ സാട്രൈക്കില്‍ പാക് അധീനതയിലുള്ള മൂന്ന് കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്.

കൂടാതെ, 29 തീവ്രവാദികളെ കൊല്ലുകയും ചെയ്തു. ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകളെ ആദരിച്ച് രാജേന്ദ്ര നിമ്പോര്‍ക്കറിന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി ചടങ്ങില്‍ പുരസ്കാരം നല്‍കുകയും ചെയ്തു.