LIC ചൈനീസ് ബ്രാൻഡുകളെ പിന്തള്ളി ലോകത്തെ കരുത്തുറ്റ മൂന്നാമത്തെ ഇൻഷുറസ് സ്ഥാപനം, മൂല്യമേറിയ പത്താമത്തെ ബ്രാൻഡുമായി

എൽഐസിയുടെ ബ്രാൻഡ് വാല്യു 7 ശതമാനം ആഗോളതലത്തിൽ വർധിച്ച് 8.65 ഡോളറായി എന്ന് ലണ്ടൻ ആസ്ഥമായി പ്രവർത്തിക്കുന്ന ബ്രാൻഡ് മൂല്യ നിർണയ സ്ഥാപമായ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 10:34 PM IST
  • ഇൻഷുറസ് ബ്രാൻഡുകളിൽ ഏറ്റവും മൂല്യമേറിയ സ്ഥാപനങ്ങളിൽ ആദ്യ പത്തിലും എൽഐസി ഇടു നേടുകയും ചെയ്തു.
  • ചൈനീസ് ഇൻഷുറൻസ് സ്ഥാപനമായ പിങ് ആനാണ് ബ്രാൻഡ് വാല്യുയിൽ ഒന്നാം സ്ഥാനത്തുള്ളത്
  • കരുത്തുറ്റ ബ്രാൻഡുകളിൽ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലിയയാണ് ആദ്യ സ്ഥാനത്തുള്ളത്
  • എൽഐസിയുടെ ബ്രാൻഡ് വാല്യു 7 ശതമാനം ആഗോളതലത്തിൽ വർധിച്ച് 8.65 ഡോളറായി
LIC ചൈനീസ് ബ്രാൻഡുകളെ പിന്തള്ളി ലോകത്തെ കരുത്തുറ്റ മൂന്നാമത്തെ ഇൻഷുറസ് സ്ഥാപനം, മൂല്യമേറിയ പത്താമത്തെ ബ്രാൻഡുമായി

New Delhi : രാജ്യന്തര തലത്തിൽ കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ മൂന്നാമതെത്തി ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ LIC. കൂടാതെ ഇൻഷുറസ് ബ്രാൻഡുകളിൽ ഏറ്റവും മൂല്യമേറിയ (Brand Value) സ്ഥാപനങ്ങളിൽ ആദ്യ പത്തിലും എൽഐസി ഇടു നേടുകയും ചെയ്തു.

എൽഐസിയുടെ ബ്രാൻഡ് വാല്യു 7 ശതമാനം ആഗോളതലത്തിൽ വർധിച്ച് 8.65 ഡോളറായി എന്ന് ലണ്ടൻ ആസ്ഥമായി പ്രവർത്തിക്കുന്ന ബ്രാൻഡ് മൂല്യ നിർണയ സ്ഥാപമായ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആദ്യ നൂറിലുള്ള മിക്ക് ബ്രാൻഡുകളിക്ക് കഴിഞ്ഞ് ഒരു സാമ്പത്തിക വർഷത്തിൽ ഉണ്ടായത് 6 ശതമാനം ഇടിവാണ്.

ALSO READ : LIC Bharat Plus Policy: പുത്തന്‍ ഇന്‍ഷുറന്‍സ് പ്ലാനുമായി LIC, സുരക്ഷയും സമ്പാദ്യവും ഉറപ്പ്

ആദ്യ പത്തിൽ 5 ചൈനീസ് ഇൻഷുറൻസ് കമ്പനികളാണുള്ളത്. രണ്ട് അമേരിക്കൻ കമ്പനികളാണുള്ളത്. ബാക്കിയുള്ളത് ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ് ഉള്ളത്.

ചൈനീസ് ഇൻഷുറൻസ് സ്ഥാപനമായ പിങ് ആനാണ് ഒന്നാം സ്ഥാനത്തുള്ളത്. 26 ശതമാനം തകർച്ച് നേരിട്ടെങ്കിലും രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ പൊതുമേഖല സ്ഥാപനമായ ചൈന ലൈഫ് ഇൻഷുറസിനെക്കാൾ വ്യക്തമായ മുൻതൂക്കമാണുള്ളത്. ജർമൻ ബ്രാൻഡായ അലയൻസിനാണ് മൂന്നാം സ്ഥാനത്തുള്ളത്.

ALSO READ : LIC Bima Jyothi : പുതിയ പ്ലാനിൽ 1000 രൂപ നിക്ഷേപിച്ചാൽ 50 രൂപ ലഭിക്കും, അറിയാം പ്ലാനിനെ കുറിച്ച്

കരുത്തുറ്റ ബ്രാൻഡുകളിൽ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലിയയാണ് ആദ്യ സ്ഥാനത്തുള്ളത്. സ്പെയിൻ സ്ഥാപനമായ മാപ്ഫ്രെയാമ് എൽഐസിക്ക് മുന്നിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News