മദ്യപാനികള്‍ക്ക് ശുഭ വാര്‍ത്ത... 5 സംസ്ഥാനങ്ങളില്‍ മദ്യ ഷോപ്പുകള്‍ തുറക്കുന്നു...!!

കോവിഡ്‌ പ്രതിരോധം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന lock down മെയ്‌ 4 മുതല്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 

Last Updated : May 3, 2020, 05:57 PM IST
മദ്യപാനികള്‍ക്ക്  ശുഭ വാര്‍ത്ത...  5 സംസ്ഥാനങ്ങളില്‍ മദ്യ ഷോപ്പുകള്‍ തുറക്കുന്നു...!!

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന lock down മെയ്‌ 4 മുതല്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 

എന്നാല്‍, കഴിഞ്ഞ 40 ദിവസമായി രാജ്യത്ത്  lock down തുടരുന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് ഹോട്ട്സ്പോട്ട്,  റെഡ് സോണ്‍ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരു൦.  ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിന് സംബന്ധിച്ചും പരാമര്‍ശമുണ്ടായിരുന്നു.  ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതനുസരിച്ച് മദ്യശാലകള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണ് ഡല്‍ഹി, കര്‍ണാടക, അസ൦ തുടങ്ങിയ സംസ്ഥാനങ്ങള്‍. 

ഡല്‍ഹിയില്‍ മദ്യവില്‍പ്പന ശാലകള്‍ ഞായറാഴ്ച മുതല്‍ തുറക്കും. തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന് കര്‍ണാടകവും അറിയിച്ചു. അസമും തുറക്കാന്‍ തയ്യാറെടുക്കുകയാണ്. കര്‍ണ്ണാടകത്തില്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്‌സൈസ് മന്ത്രി എച്ച്‌. നാഗേഷ് അറിയിച്ചു. എന്നാല്‍ ഹോട്ട്സ്‌പോട്ട്, റെഡ് സോണ്‍ പ്രദേശങ്ങളില്‍ മദ്യ ശാലകള്‍ തുറക്കില്ല.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്  മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും മെയ്‌ 4 മുതല്‍  മദ്യ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആറ് അടി സാമൂഹിക അകലം പാലിച്ച്‌ വേണം മദ്യഷാപ്പുകളില്‍ നില്‍ക്കേണ്ടത്. ഒരു കടയില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. 

എന്നാല്‍, കേരളത്തില്‍ ബാര്‍ അടക്കം മദ്യഷാപ്പുകള്‍ തുറക്കില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

Trending News