കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന്‍ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Last Updated : Apr 19, 2018, 10:15 AM IST
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന്‍ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള ബിജെപിയുടെ ഉന്നത നേതാക്കള്‍ ഞായറാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്ഥാനാര്‍ത്ഥികളെ സ്ഥിരീകരിച്ചത്.

യോഗത്തിനു ശേഷം സീനിയര്‍ പാര്‍ട്ടി നേതാവ് ജെപി നദ്ദയാണ് 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്.

 

 

Trending News