Ahmedabad Plane Crash Live Updates: ആകാശ ദുരന്തം! ബോയിംഗ് 787-8 വിമാനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാൻ ഇന്ത്യ- LIVE

Ahmedabad Plane Crash Live Updates: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

Written by - Zee Malayalam News Desk | Last Updated : Jun 13, 2025, 09:19 PM IST
    അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്
Live Blog

ഗുജറാത്ത്: അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം തകർന്നുവീണ് 241 യാത്രക്കാരും മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ഉൾപ്പെടുന്നുണ്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. 

 

13 June, 2025

  • 21:15 PM

    Ahmedabad Flight Crash: മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലെത്തി അദാനി

    വിമാനാപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി

     

  • 18:30 PM

    Ahmedabad Flight Crash: ബോയിംഗ് 787-8 വിമാനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാൻ ഇന്ത്യ

    ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി എൻഡിടിവി റിപ്പോർട്ട് . സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാനാണ് തീരുമാനം.

  • 18:00 PM

    Ahmedabad Flight Crash: ബ്ലാക് ബോക്സ് കണ്ടെത്തി

    വിമാനം തകർന്നുവീണ കെട്ടിടത്തിന് മുകളിൽനിന്നും കണ്ടെടുത്തത് ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ അല്ലെന്നും ഇത് ബ്ലാക്ക് ബോക്സ് ആണെന്നും സ്ഥിരീകരിച്ചു

  • 17:00 PM

    Ahmedabad Plane Crash Updates: എൻഐഎ സംഘം അപകടസ്ഥലത്ത് 

    ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) സംഘവും അഹമ്മദാബാദ് വിമാനാപകടസ്ഥലം സന്ദർശിച്ചു

  • 15:30 PM

    Ahmedabad Plane Crash: അപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തെ കണ്ട് പ്രധാനമന്ത്രി

    ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ്ഭായ് രൂപാണി നമ്മുടെ ഇടയിൽ ഇല്ലെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

  • 14:45 PM

    Ahmedabad Plane Crash LIVE: അവരോടൊപ്പമെന്ന് പ്രധാനമന്ത്രി

    "അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ പരിക്കേറ്റവരെയും, അതിജീവിച്ച ഏക വ്യക്തിയെയും കണ്ടു, ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ അവരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. അവരുടെ വേഗത്തിൽ സുഖം പ്രാപിക്കാൻ മുഴുവൻ രാജ്യവും പ്രാർത്ഥിക്കുന്നു,"  പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

  • 14:30 PM

    Ahmedabad Plane Crash: വിമാനത്തിലെ ഡിവിആർ കണ്ടെടുത്തു

    അഹമ്മദാബാദിൽ ഇന്നലെ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഗുജറാത്ത് എടിഎസ് ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡിവിആർ) കണ്ടെടുത്തു

  • 13:00 PM

    Ahmedabad Plane Crash LIVE: 6 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി

    എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ആറ്  പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

     

  • 10:45 AM

    Ahmedabad Plane Crash: രക്ഷപ്പെട്ട ഏക യാത്രക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി

    അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസ് കുമാർ രമേശ് ആണ് അപകടത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരൻ

     

  • 10:30 AM

    Ahmedabad Plane Crash: നാല് വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്കുമായി എയർ എഇന്ത്യ

    വിമാനാപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി നാല് വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്കുമായി എയർ ഇന്ത്യ. അഹമ്മദാബാദ്,  മുംബൈ, ദില്ലി, ഗാറ്റ്വിക് വിമാനത്താവളങ്ങളിലാണ് ഹെൽപ് ഡെസ്കുകൾ തുടങ്ങിയത്.

  • 10:15 AM

    Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണം 294

    അഹമ്മദാബാദ് വിമാനാപകടത്തിൽ ആകെ മരണം 294 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. 

  • 10:00 AM

    Ahmedabad Plane Crash: പ്രധാനമന്ത്രി ദുരന്തഭൂമിയിൽ

    അഹമ്മദാബാദ് വിമാന ദുരന്തം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നു. അപകടത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ആണ് പ്രധാനമന്ത്രി എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ട്.

     

  • 21:30 PM

    Ahmedabad Plane Crash: വിമാനം വീണ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങൾ

    ഡോക്ടർമാരുടെ ഹോസ്റ്റലിലെ മെസ്സിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഭക്ഷണം വിളമ്പിയ പ്ലേറ്റുകളും കാണാകനാകും. ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം ഈ ഹോസ്റ്റലിന് മുകളിലാണ് തകർന്നുവീണത്.

  • 21:00 PM

    Ahmedabad Flight Crash: ബന്ധുക്കൾക്ക് പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങൾ സംഘടിപ്പിച്ച് എയർ ഇന്ത്യ. യാത്രക്കാരുടെ അടുത്ത ബന്ധുക്കൾക്കും എയർ ഇന്ത്യ ജീവനക്കാർക്കും വേണ്ടിയാണ് ഈ വിമാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

  • 20:00 PM

    Ahmedabad Plane Crash Updates: വിമാനാപകടം നടന്ന സ്ഥലത്തെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    അഹമ്മദാബാദ് വിമാനാപകടം നടന്ന സ്ഥലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു, സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

     

  • 19:30 PM

    Ahmedabad Plane Crash: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകും

    അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങൾ വഹിക്കും, അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അറിയിച്ചു.

     

  • 19:15 PM

    Ahmedabad Plane Crash: 241 യാത്രക്കാരും മരിച്ചു, ഒരാൾ ചികിത്സയിൽ

    അഹമ്മാദാബാദ് വിമാന അപകടത്തിൽ 241 യാത്രക്കാരും മരിച്ചു. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ചികിത്സയിൽ കഴിയുകയാണ്. 

  • 18:15 PM

    Ahmedabad Plane Crash: വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു

    ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 241 പേര്‍ മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്

  • 18:15 PM

    Ahmedabad Plane Crash: ഇന്ത്യൻ ആർമി ടീമുകളെ വിന്യസിച്ചു

    അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനം തകർന്നതിനെത്തുടർന്ന് ദുരന്ത നിവാരണ ശ്രമങ്ങളിൽ ഭരണകൂടത്തെ സഹായിക്കുന്നതിനായി ഏകദേശം 130 പേർ അടങ്ങുന്ന ഇന്ത്യൻ ആർമി ടീമുകളെ വിന്യസിച്ചതായി ഇന്ത്യൻ ആർമി

     

  • 18:00 PM

    Ahmedabad Plane Crash: വിമാനം തകർന്നുവീണത് ഹോസ്റ്റലിന് മുകളിലേക്ക്

    അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തകർന്നുവീണ ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങൾ. പരിസരത്ത് വിമാനത്തിന്റെ ടെയിൽ ഫിൻ കാണാനാകും.

     

  • 17:45 PM

    Ahmedabad Plane Crash: അമിത് ഷാ അഹമ്മദാബാദിലേക്ക്

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.

  • 17:30 PM

    Ahmedabad Plane Crash: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും

    അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ നായരാണ് മരിച്ചത്. 39 വയസ്സുകാരിയായ രഞ്ജിത നഴ്സാണ്. യുകെയിൽ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ലണ്ടണിലേക്ക് പോകാനായി ഇന്നലെയാണ് കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്ക് തിരിച്ചത്. 

  • 17:15 PM

    Ahmedabad Plane Crash: വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കാനഡ ഹൈക്കമ്മീഷൻ

    അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ കാനഡ ഹൈക്കമ്മീഷൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഇരയുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പമെന്നും അവർ കുറിച്ചു. വിമാനത്തിൽ ഒരു കനേഡിയൻ പൗരൻ ഉൾപ്പെടെ 242 യാത്രക്കാരുണ്ടായിരുന്നു.

     

  • 17:00 PM

    Ahmedabad Plane Crash: വിമാന സർവീസുകൾ പുനരാരംഭിച്ചു

    അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാന സർവീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

  • 16:30 PM

    Ahmedabad Plane Crash PM Modi Reacts 'Heartbreaking': വിമാനാപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

    അഹമ്മദാബാദിലുണ്ടായ വിമാനാപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്ത മുഖത്തേക്ക് എല്ലാ സഹായങ്ങളും എത്തിക്കുന്നതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും പരിശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി. 

  • 16:30 PM

    Ahmedabad Plane Crash President Murmu Condoles Loss Of Lives: അഹമ്മദാബാദിലെ വിമാനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി

    അഹമ്മദാബാദിലെ വിമാനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി ദ്രൌപദി മുർമു. " അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അതിയായ ദുഃഖമുണ്ട്. ദുരിതബാധിതർക്കൊപ്പം. ദുഃഖകരമായ ഈ അവസ്ഥയിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിക്കുന്നു." രാഷ്ട്രപതി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

  • 16:15 PM

    Ahmedabad Plane Crash Video: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട് വിമാനം കത്തുന്നതിൻറെ ദൃശ്യങ്ങൾ

    അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം ജനവാസമേഖലയിൽ വച്ച് തകർന്ന് വീണ് കത്തുന്ന ദൃശ്യങ്ങൾ. വിമാനത്തിൽ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിലുള്ളത് 61 വിദേശികളും 169 ഇന്ത്യൻ പൌരന്മാരും. ബ്രിട്ടീഷ്, പോർച്ചുഗീസ്, കനേഡിയൻ പൌരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.

  • 16:00 PM

    Ahmedabad Plane Crash Keralite: അപകടത്തിൽപ്പെട്ട വിമാനത്താവളത്തിൽ മലയാളികളും ഉണ്ടെന്ന ്സൂചന

    അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്താവളത്തിൽ മലയാളികളും ഉണ്ടെന്ന ്സൂചന. മലയാളികളിൽ ഒരാൾ സ്ത്രീയാണെന്നും ഇവർ പത്തനംതിട്ട സ്വദേശിയാണെന്നുമാണ് വിവരം. 

  • 16:00 PM

    Ahmedabad Plane Crash Rescue: രക്ഷാപ്രവ‍ർത്തനം തുടരുന്നു

    അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. വിമാനം വീണത് ഹോസ്റ്റൽ കെട്ടിടത്തിലേക്ക്. വിമാനം വീണ് ഹോസ്റ്റൽ കെട്ടിടം ഭാ​ഗികമായി തകർന്നു. വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചു​ഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

  • 15:45 PM

    സിവിൽ ഏവിയേഷൻ മന്ത്രാലയം ഓപ്പറേഷണൽ കൺട്രോൾ റൂം സജീവമാക്കി. ബന്ധപ്പെടേണ്ട നമ്പർ: 011-24610843, 9650391859

  • 15:45 PM

    അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാ‍ർക്ക് വിവരങ്ങൾ അറിയുന്നതിനായി എയർ ഇന്ത്യ 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.

  • 15:30 PM

    Ahmedabad Plane Crash Live: വിമാനത്തിൽ 169 ഇന്ത്യക്കാർ

    അപകടത്തിൽപെട്ട വിമാനത്തിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും 1 കനേഡിയൻ പൗരനും 7 പേർ പോർച്ചുഗീസ് പൗരന്മാരുമാണെന്ന് എയർ ഇന്ത്യ.

     

  • 15:30 PM

    Ahmedabad Plane Crash Live: വിമാനദുരന്തം; അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു

    വിമാനദുരന്തത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ട്വീറ്റ് ചെയ്തു. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ.

     

  • 15:15 PM

    Ahmedabad Plane Crash Live: വ്യോമയാന മന്ത്രിയോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

    പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രി രാം മനോഹർ‌ നായിഡുവുമായി ഫോണിൽ സംസാരിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ സംസാരിച്ചു. കൂചടാതെ അഹമ്മദാബാദ് പൊലീസ് കമ്മീഷണറുമായും അമിത് ഷാ ഫോണിൽ സംസാരിച്ചു

     

  • 15:00 PM

    Ahmedabad Plane Crash Live: കേന്ദ്ര വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് 

    കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു അഹമ്മദാബാദിലേക്ക് ഉടൻ തിരിക്കും. 

  • 15:00 PM

    Ahmedabad Plane Crash Live: ഞെട്ടലോടെ മന്ത്രി റാം മോഹൻ നായിഡു

    ''അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞത് ഞെട്ടലോടെ. ഞങ്ങൾ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്," സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു ട്വീറ്റ് ചെയ്തു.

     

  • 14:45 PM

    Ahmedabad Plane Crash Live: അപകടത്തിൽപെട്ടത് എയർ ഇന്ത്യയുടെ വിമാനം

    അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ B787 എയർക്രാഫ്റ്റ് VT-ANB വിമാനമാണ് തകർന്നുവീണത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

     

  • 14:45 PM

    Ahmedabad Plane Crash Live: സ്ഥലത്ത് വലിയ പുക

    അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. 

  • 14:45 PM

    Ahmedabad Plane Crash Live: അഹമ്മാദാബാദൽ വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം തകർന്നുവീണു. വിമാനത്തില്‍ 242 യാത്രക്കാര്‍. 

     

Trending News