Live Now

CBSE Class 10 -12 Result 2025: 10ാം ക്ലാസ് പരീക്ഷാ ഫലവും വന്നു, വിജയശതമാനത്തിൽ തിരുവനന്തപുരം ഒന്നാമത്; ഫലം അറിയാൻ ചെയ്യേണ്ടത്...[LIVE]

cbse 10th 12th result 2025 live updates: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ആദ്യം 12ാം ക്ലാസിൻറെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

CBSE Class 10 -12  Result 2025: 10ാം ക്ലാസ് പരീക്ഷാ ഫലവും വന്നു, വിജയശതമാനത്തിൽ തിരുവനന്തപുരം ഒന്നാമത്; ഫലം അറിയാൻ ചെയ്യേണ്ടത്...[LIVE]
Image Credit: cbse
13 May 2025 03:00 PM (IST)

CBSE 10,12 Class Result 2025: പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

2025 ലെ സിബിഎസ്ഇ 12, 10 ക്ലാസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. #ExamWarriors-നുള്ള തന്റെ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി അവരുടെ ദൃഢനിശ്ചയത്തെയും, അച്ചടക്കത്തെയും, കഠിനാധ്വാനത്തെയും പ്രശംസിച്ചു.

 

വിദ്യാർത്ഥികളുടെ വിജയത്തിൽ മാതാപിതാക്കൾ, അധ്യാപകർ, മറ്റുള്ളവർ എന്നിവർ നൽകിയ ഗണ്യമായ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. പുതിയ അവസരങ്ങൾ കണ്ടെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

13 May 2025 02:15 PM (IST)

CBSE Class 10th Result 2025 Live: 95% ൽ കൂടുതൽ മാർക്ക് നേടിയവർ എത്ര പേർ?

45,516 വിദ്യാർത്ഥികൾ 95% ൽ കൂടുതൽ മാർക് നേടി. 1,99,944 വിദ്യാർത്ഥികൾ 90% ൽ കൂടുതൽ സ്കോർ നേടി.

13 May 2025 02:15 PM (IST)

CBSE Class 10th Result 2025 Live: പെൺകുട്ടികളാണ് ഏറ്റവുമധികം വിജയം കൈവരിച്ചിരിക്കുന്നത്. 95 ശതമാനം പെണ്‍കുട്ടികൾ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ വിജയിച്ചു. 92.63 ശതമാനം ആൺകുട്ടികളും പരീക്ഷയിൽ വിജയിച്ചു. 

 

13 May 2025 01:45 PM (IST)

CBSE Class 10th Result 2025 Live: പാസായവർ എത്രപേർ?

23,71,939 വിദ്യാർത്തികളാണ് ഇത്തവണ സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 22,21,636 പേർ വിജയിച്ചു

13 May 2025 01:30 PM (IST)

CBSE Class 10th Result 2025 Live: 10ാം ക്ലാസ് ഫലം; വിജയശതമാനം എത്ര?

ഇത്തവണത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവരുമ്പോൾ വിജയശതമാനം 93.66 % ആണ്. 2024ൽ ഇത് 93.60 ശതമാനമായിരുന്നു.

13 May 2025 01:15 PM (IST)

CBSE Class 10th Result 2025 Live: തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്

പത്താം ക്ലാസ് പരീക്ഷയിൽ 99.79 ശതമാനം വിജയത്തോടെ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്

 

13 May 2025 01:15 PM (IST)

CBSE Class 10th Result 2025 Live: 10ാം ക്ലാസ് ഫലം വന്നു

13 May 2025 01:00 PM (IST)

CBSE Class 12th Result 2025 Live: 10ാം ക്ലാസ് ഫലം ഉടൻ? പരിശോധിക്കേണ്ടത് എവിടെ?

12ാം ക്ലാസ് ഫലം സിബിഎസ്ഇ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി പത്താം ക്ലാസ് ഫലം 2 മണിക്ക് പ്രഖ്യാപിക്കുമെന്ന അറിയിപ്പുകളാണ് വരുന്നത്. പ്രഖ്യാപനത്തിന് ശേഷം ഫലം പരിശോധിക്കേണ്ടത് എവിടെ?

  • cbse.gov.in
  • cbseresults.nic.in
  • results.cbse.nic.in. 
  • results.digilocker.gov.in
13 May 2025 12:45 PM (IST)

CBSE Class 12th Result 2025 Live: 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയത് എത്ര പേർ?

12ാം ക്ലാസ് പരീക്ഷ എഴുതിയവരിൽ 1,11,544 വിദ്യാർത്ഥികൾ 90 ശതമാനത്തിലധികം മാർക്ക് നേടി.

13 May 2025 02:30 PM (IST)

CBSE Class 12th Result 2025 Live: കംപാർട്ട്മെന്റ് കാറ്റഗറിയിൽ എത്ര പേർ?

1,29,095 വിദ്യാർത്ഥികൾ കംപാർട്ട്മെന്റ് കാറ്റഗറിയിൽ ആണ് ഉള്ളത്. കഴിഞ്ഞ വർഷം ഇത് 1,22,170 ആയിരുന്നു. 7.63 ശതമാനത്തിന്റെ വർദ്ധന.

13 May 2025 12:30 PM (IST)

CBSE 10th Result 2025 Live: സിബിഎസ്ഇ പത്താം ക്ലാസ്സ് റിസൾട്ട് എപ്പോൾ?

സിബിഎസ്ഇ പത്താം ക്ലാസ്സ് ഫലം ഇന്ന് (മെയ് 13, 2025) ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

13 May 2025 12:15 PM (IST)

CBSE Class 12th Result 2025 Live: 17 ലക്ഷം വിദ്യാർത്ഥികൾ

ഈ വർഷം 17 ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ എഴുതിയത്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെ ആയിരുന്നു പരീക്ഷകൾ.

13 May 2025 12:15 PM (IST)

CBSE Class 12th Result: ജവഹർ നവോദയ ഒന്നാമത്

ജവഹർ നവോദയ വിദ്യാലയങ്ങളാണ് ഇത്തവണ വിജയ ശതമാനത്തിൽ മുന്നിൽ. 99.29 ശതമാനം നവോദയ വിദ്യാലയങ്ങളിലെ വിജയ ശതമാനം. കേന്ദ്രീയ വിദ്യാലയങ്ങളിൽ 99.05 ശതമാനം വിജയം ഉണ്ട്.

13 May 2025 12:00 PM (IST)

CBSE Class 12th Result 2025: ട്രാൻസ് ജെൻഡർ വിഭാഗത്തിൽ 100 ശതമാനം

ഈ വർഷം ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ള കുട്ടികളുടെ വിജയശതമാനം 100 ആണ്. കഴിഞ്ഞ വർഷം ഇത് 50 ശതമാനം ആയിരുന്നു. ഇത്തവണ വിജയശതമാനം ഇരട്ടിയായി.

13 May 2025 12:00 PM (IST)

CBSE Class 12 th Result 2025 Live: പെൺകുട്ടികൾക്ക് മികച്ച വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് റിസൾട്ടിൽ പെൺകുട്ടികൾക്ക് മികച്ച വിജയം. പെൺകുട്ടികൾ 91.64 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 85.70 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം പെൺകുട്ടികളുടെ വിജയശതമാനം91.52 ശതമാനം ആയിരുന്നു.

13 May 2025 11:45 AM (IST)

CBSE  12th Result 2025 Live: ഫലം എപ്പോൾ കിട്ടും?

വിദ്യാർത്ഥികൾക്ക് 12 മണിക്ക് ശേഷം റിസൾട്ട് ഡൌൺലോഡ് ചെയ്യാനാകും. സിബിഎസ്ഇ വെബ്സൈറ്റിലോ, ഉമങ് ആപ്പ് വഴിയോ ഡിജി ലോക്കർ വഴിയോ ഡൌൺലോഡ് ചെയ്യാം

13 May 2025 11:30 AM (IST)

CBSE 12th Result announced: റിസൾട്ട് എവിടെ കാണാം?

result.cbse.nic.in എന്ന വെബ്സൈറ്റിന് പുറമേ, ഉമങ് (UMANG) ആപ്പിലും ഡിജിലോക്കറിലും സിബിഎസ്ഇ ഫലം പരിശോധിക്കാം

13 May 2025 11:30 AM (IST)

CBSE 12 th Result announced: വിജയ ശതമാനത്തിൽ രണ്ടാമത് തിരുവനന്തപുരം

ഏറ്റവും അധികം വിജയ ശതമാനമുള്ള രണ്ടാമത്തെ മേഖല തിരുവനന്തപുരം ആണ്. 99.32 ശതമാനം ആണ് മേഖലയിലെ വിജയ ശതമാനം. ഏറ്റവും ഉയർന്ന വിജയശതമാനം ഉള്ള മേഖല വിജയവാഡയാണ്.

13 May 2025 11:30 AM (IST)

CBSE 12th Result announced: വിജയശതമാനം 88.39 ശതമാനം

ദേശീയ തലത്തിൽ വിജയ ശതമാനം 88.39 ശതമാനം. കേരളത്തിലും മികച്ച വിജയം

13 May 2025 11:30 AM (IST)

CBSE 12 th Result announced: സിബിഎസ്ഇ 12-ാം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു. cbse.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം പരിശോധിക്കാം. ഉമങ് ആപ്പ് വഴിയും ഫലം പരിശോധിക്കാം

13 May 2025 10:15 AM (IST)

CBSE Class 10th, 12th Result 2025 Live: കഴിഞ്ഞ വർഷം പരീക്ഷ എഴുതിയത്

കഴിഞ്ഞ വർഷം 22,38,827 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത്. ഇതിൽ 20,95,467 വിദ്യാർത്ഥികൾ പാസ്സായി.

13 May 2025 10:00 AM (IST)

CBSE Results: കഴിഞ്ഞ വർഷം 13 ന്

കഴിഞ്ഞ വർഷം സിബിഎസ്ഇ 10, പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചത് മെയ് 13 ന് ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ദിവസം വിദ്യാർത്ഥികൾ ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നത്.

12 May 2025 03:15 PM (IST)

CBSE Results 2025 Live Updates: എസ്എംഎസ് വഴി ഫലം പരിശോധിക്കുന്നതെങ്ങനെ?

മെസേജ് ബോക്സ് എടുത്ത് അതിൽ സിബിഎസ്ഇ 10 അല്ലെങ്കിൽ സിബിഎസ്ഇ 12 <റോൾ നമ്പർ> <സ്കൂൾ നമ്പർ> <സെന്റർ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക

ഉദാഹരണം: സിബിഎസ്ഇ 10 0153749 12345 4569

7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. 

അയച്ച് കഴിയുമ്പോൾ ഫലം നിങ്ങളുടെ മൊബൈലിൽ ലഭിക്കും. 

12 May 2025 02:30 PM (IST)

CBSE Results 2025: ഡിജിലോക്കറിൽ ഫലം എങ്ങനെ പരിശോധിക്കാം?

ഫലം അറിയാൻ ഡിജിലോക്കറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഘട്ടം 1: ഡിജിലോക്കർ പോർട്ടലായ cbse.digitallocker.gov.in സന്ദർശിക്കുക.

ഘട്ടം 2: "ഡിജിറ്റൽ ഡോക്യുമെന്റുകൾ" ടാബിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 3: ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, സിബിഎസ്ഇ 10 അല്ലെങ്കിൽ 12 ക്ലാസ് മാർക്ക്ഷീറ്റിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 4: മാർക്ക്ഷീറ്റ് ലഭിക്കുന്നതിനായി റോൾ നമ്പറും മറ്റ് ലോഗിൻ വിവരങ്ങളും നൽകുക. 

12 May 2025 01:45 PM (IST)

CBSE Results 2025: വെബ്സൈറ്റിലൂടെ ഫലം അറിയാൻ ചെയ്യേണ്ടത്...

ഘട്ടം 1: results.cbse.nic.in എന്ന സൈറ്റിൽ പോകുക

ഘട്ടം 2: ഹോംപേജിൽ "CBSE 10th/12th Result 2025" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: റോൾ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ തുടങ്ങിയ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.

ഘട്ടം 4: വിശദാംശങ്ങൾ സമർപ്പിച്ച് കഴിയുമ്പോൾ പരീക്ഷാ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും.

ഘട്ടം 5: മാർക്ക് ഷീറ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

12 May 2025 01:15 PM (IST)

CBSE Results 2025 Live Updates: പുനപരീക്ഷ

ഒരു വിദ്യാർത്ഥി ഒന്നോ രണ്ടോ പരീക്ഷകളിൽ പരാജയപ്പെട്ടാൽ കമ്പാർട്ട്മെന്റ് പരീക്ഷ അഥവാ സപ്ലി എഴുതാനുള്ള അവസരം ലഭിക്കും. എന്നാൽ രണ്ടിൽ കൂടുതൽ വിഷയങ്ങളിൽ പരാജയപ്പെടുകയാണെങ്കിൽ ആ വിദ്യാർത്ഥിക്ക് അധ്യയന വർഷം വീണ്ടും പഠിക്കേണ്ടി വരും.

12 May 2025 12:45 PM (IST)

CBSE Results Live Updates:  പാസാകാൻ വേണ്ട മാർക്ക് എത്ര?

സിബിഎസ്ഇ പരീക്ഷ പാസാകാൻ എത്ര മാർക്കാണ് വേണ്ടത്? തിയറി, പ്രാക്ടിക്കൽ വിഷയങ്ങളിൽ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയാൽ മാത്രമെ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുകയുള്ളൂ. ഒന്നോ രണ്ടോ മാർക്ക് കുറഞ്ഞവർക്ക് ഗ്രേസ് മാർക്ക് നൽകി ജയിപ്പിക്കും.

12 May 2025 12:15 PM (IST)

CBSE Results Live Updates‍ഫലം ഉടനുണ്ടാകുമെന്ന് ഡിജിലോക്കർ എക്സിൽ കുറിച്ചു

 

12 May 2025 11:30 AM (IST)

CBSE Results Live Updates:  42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെയാണ് പരീക്ഷകൾ നടന്നത്.

12 May 2025 10:45 AM (IST)

CBSE Results Live Updates: ലോ​ഗിൻ വിശദാംശങ്ങൾ നൽകാം

 

റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനനത്തീയതി തുടങ്ങിയ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും.

 

12 May 2025 10:45 AM (IST)

CBSE Results Live Updates: ഫലം അറിയാൻ

cbse.gov.in, cbseresults.nic.in, and results.cbse.nic.in. എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും. 

 

About the Author