India Pak Tension Updates: സാംബയിൽ ബ്ലാക്ക് ഔട്ടിനെതിരെ പാകിസ്താന്റെ ഡ്രോൺ ആക്രമണം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഉറി സെക്ടടറിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായ റിപ്പോർട്ടുകൾ. മേഖലയിൽ നിന്ന് വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേട്ടു.
കഴിഞ്ഞ ദിവസം രാത്രി പാകിസ്താൻ നടത്തിയ ആക്രമണ ശ്രമങ്ങൾ സ്ഥിരീകരിച്ച് ഇന്ത്യ. 36 കേന്ദ്രങ്ങൾ ലക്ഷ്യം വച്ചായിരുന്നു ആക്രമണ ശ്രമങ്ങൾ. ഈ ശ്രമങ്ങളെല്ലാം ഇന്ത്യ തകർത്തു. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു പാകിസ്താന്റെ ആക്രമണ ശ്രമങ്ങൾ.









