Operation Sindoor Live: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു (LIVE)

India Pakistan War Situation Live: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ആണ് പാകിസ്താൻ വീണ്ടും അതിർത്തിയിൽ ആക്രമണം നടത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 12, 2025, 08:30 PM IST
    India Pakistan War Situation Operation Sindoor: Pakistan ceasefire violation again
Live Blog

India Pakistan War Situation Live: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പഹൽ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ അതിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ആക്രമണങ്ങൾ എന്നിവയ്ക്ക് ശേഷം ആദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

 

12 May, 2025

  • 20:30 PM

    Operation Sindoor: നിവൃത്തിയില്ലാതെ പാകിസ്ഥാൻ വെടിനിർത്തലിന് ഇങ്ങോട്ടുവിളിച്ചു 

    ഭീകരവാദവും ചർച്ചയും ഒരുമിച്ചില്ല. ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ടെന്നു മോദി. ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തു

  • 20:15 PM

    Operation Sindoor Update: ഭീകരർ സ്ത്രീകളുടെ സിന്ദൂരം മായിച്ചു, നമ്മൾ ഭീകരരെ ഭൂമുഖത്ത് നിന്ന് മായിച്ചവെന്ന് പ്രധാനമന്ത്രി

    ഇന്ത്യൻ ആക്രമണത്തിൽ പാകിസ്താൻ ഭയന്നു വിറച്ചു. ഭീകരകേന്ദ്രങ്ങൾ ഭാരതം ഭസ്മമാക്കി. ഭീകരരെ കാലപുരിയ്ക്കയച്ചു. നൂറിലധികം ഭീകരരെ വധിച്ചു. ഇല്ലാതായത് ഭീകരതയുടെ യൂണിവേഴ്സിറ്റികൾ. പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തു.

  • 20:15 PM

    Operation Sindoor: ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് മോദി

    പഹൽഗാമിലേത് സമാനതകളില്ലാത്ത ക്രൂരത.എന്നാൽ,  ഭീകരരുടെ പരിശീലന കേന്ദ്രത്തിൽ കയറി ഇന്ത്യ മറുപടി നൽകി. ഭീകരതയ്ക്ക് അർഹിച്ച മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നടപ്പായി. 

  • 20:00 PM

    Operation Sindoor Live Update: പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നു

    സേനകൾക്ക് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരത. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ എല്ലാവർക്കും സല്യൂട്ടെന്നും മോദി. സിന്ദൂർ വെറും പേരല്ല. ഇതിൽ രാജ്യത്തിന്റെ വികാരം. 

  • 20:00 PM

    Operation sindoor Live: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

    പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ആക്രമണങ്ങൾക്ക് ശേഷം ആദ്യമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

  • 15:15 PM

     

     

  • 15:00 PM

    Operation SIndoor Updates: ഓപ്പറേഷൻ സിന്ദൂർ വിജയം

    ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച സർക്കാരിന് നന്ദിയെന്ന് സേന

  • 15:00 PM

    Operation SIndoor Updates: ഇന്ത്യൻ സേന സർവ്വസജ്ജം

    ഏത് സാഹചര്യവും നേരിടാൻ സേന സർവ്വസജ്ജം. ശത്രുരാജ്യങ്ങളുടെ ആക്രമണം തിരിച്ചറിയാനും തിരിച്ചടിക്കാനും നാവികസേന സജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനം നേരിടുമെന്നും സേന.

  • 15:00 PM

    Operation SIndoor Updates: പാക് അതിർത്തി ഭേദിക്കാതെയാണ് ഇന്ത്യ തിരിച്ചടിച്ചത്. 

     

  • 15:00 PM

    Operation Sindoor Updates: തിരിച്ചടിയുടെ തെളിവുകൾ പുറത്തുവിട്ടു

    കറാച്ചി വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. നൂർഖാൻ വ്യോമത്താവളം ഇന്ത്യ തകർത്തു. ഇതിന്റെ ദൃശ്യങ്ങളും സേന പുറത്തുവിട്ടു.

  • 15:00 PM

    Operation Sindoor Updates: ആകാശ് സംവിധാനം ഉപയോ​ഗിച്ചു

    തദ്ദേശീയമായി നിർമ്മിച്ച ആകാശ് വിജയകരമായി ഉപയോ​ഗിക്കാൻ സാധിച്ചു. ചൈനീസ് നിർമിത പിഎൽ 15 മിസൈലുകൾ, ലോങ് റേഞ്ച് റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ തകർത്തു. ഇന്ത്യയുടെ എയർഫീൽഡുകൾ സുരക്ഷിതമെന്ന് സൈന്യം.

     

  • 15:00 PM

    Operation Sindoor Updates: മൾട്ടി ലെയർ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോ​ഗിച്ചു. ലോങ് റേഞ്ച് റോക്കറ്റുകളും ഡ്രോണുകളും തകർത്തു. 

  • 14:45 PM

    Operation Sindoor Updates: ശക്തമായി ചെറുത്തു

    പാകിസ്താന്റെ ആക്രമണങ്ങളെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രതിരോധിച്ചു.

  • 14:45 PM

    Operation Sindoor Updates: ഇന്ത്യയുടെ പോരാട്ടം ഭീകരർക്കെതിരെ

    ഇന്ത്യയുടെ ആക്രമണം ഭീകരർക്കെതിരെ മാത്രമായിരുന്നുവെന്ന് സേന. എന്നാൽ പാക് സൈനികർ ഭീകരർക്കൊപ്പമാണ് നിന്നത്. 

     

  • 14:45 PM

    Operation Sindoor: മുന്നറിയിപ്പുമായി സേന

     

    വ്യാജ നമ്പറിൽ നിന്ന് പാക് ഇന്റലിജൻസ് വിവരങ്ങൾ തേടുന്നുവെന്ന് മുന്നറിയിപ്പ് നൽകി സേന. ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് വിവരങ്ങൾ തേടിയാണ് ഫോൺ കോൾ വരുന്നത്. ഇത്തരം കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്.

  • 14:30 PM

    Operation SIndoor Updates: സൈന്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം തുടങ്ങി

  • 22:15 PM

    BSF Jawan Killed in RS Pura: ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

    ആർഎസ് പുരയിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്കാം ആണ് കൊല്ലപ്പെട്ടത്. 

  • 20:45 PM

    Operation Sindoor Updates: ഇന്ത്യയുടെ പ്രത്യാക്രമണം

    പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയതോടെ ഇന്ത്യ അവരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. 35 മുതൽ 40 പാക് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന് സേന പറഞ്ഞു. 

  • 19:30 PM

    Operation Sindoor Updates: പാകിസ്താൻ ഉന്നമിട്ടത് ജനവാസമേഖലയെ

    ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ആക്രമണങ്ങളിൽ പാകിസ്താൻ ലക്ഷ്യമിട്ടത് ജനവാസ മേഖലയെയും സാധാരണ ജനങ്ങളെയുമാണ്. ഓരോ ആക്രമണങ്ങളെയും വ്യോമസേന പ്രതിരോധിച്ചു.

  • 19:15 PM

    Operation Sindoor Updates: ലക്ഷ്യമിട്ടത് തീവ്രവാദികളെ

    ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് തീവ്രവാദികളെ മാത്രമാണെന്ന് സേന. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തുവെന്ന് സേന വാർത്താസമ്മേളനത്തിൽ സൈന്യം വ്യക്തമാക്കി. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ വധിക്കാൻ സാധിച്ചു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെ വധിച്ചു.

     

  • 19:00 PM

    Operation Sindoor Updates: കൃത്യമായ ആസൂത്രണം

    ഭീകരതാവളങ്ങളുടെ ഭൂപ്രകൃതി, നിർമ്മാണ രീതി തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം. അതിനാൽ പോർവിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനം കൃത്യമായി കണക്കാക്കാൻ സാധിച്ചു.

  • 19:00 PM

    Operation Sindoor Updates:ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എനന്തിൻറെ തെളിവും സൈന്യം പുറത്തുവിട്ടു.

  • 19:00 PM

    Operation SIndoor Updates: തെളിവുകൾ പുറത്തുവിട്ട് സൈന്യം

    ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ബാവൽപൂരിലെ ഭീകരക്യാമ്പായിരുന്ന കെട്ടിടം ഓപ്പറേഷൻ സിന്ദൂരിലൂടെ പൂർണമായും തകർത്തു. 

     

     

  • 19:00 PM

    Operation Sindoor Updates: കൊടുംഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ ഭീകരരുടെ താവളം തകർക്കാനായെന്ന് സേന. കസബിനെയും ഹെഡ്ലിയെയും മുരിദ്കെയിൽ വച്ചാണ് ലഷ്കർ പരിശീലിപ്പിച്ചത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞ് പോയിരുന്നു. 

     

     

  • 18:45 PM

    India Pakistan Tension Updates: ജവാന്റെ കുടുംബത്തിന് ധനസഹായം

    ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. 50 ലക്ഷമാണ് ധനസഹായം പ്രഖ്യാപിച്ചത്. 

  • 18:00 PM

    Operation Sindoor Updates: റാവിൽപിണ്ടി ആക്രമിച്ചു

    ഭീകരരെ പിന്തുടർന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യ റാവിൽപ്പിണ്ടിയിൽ ആക്രമണം നടത്തിയെന്നും രാജ്നാഥ് സിം​ഗ്.

  • 17:30 PM

     

     

  • 17:00 PM

    Delhi Airport Issues Travel Advisory: ഡൽഹി വിമാനത്താവളം

    ഡൽഹി വിമാനത്താവളം സാധാരണ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ വ്യോമാതിർത്തിയിലെ മാറ്റങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിച്ചതും ചില വിമാനങ്ങളുടെ ഷെഡ്യൂളുകളെയും സുരക്ഷാ ചെക്ക്‌പോയിന്റ് പ്രോസസ്സിംഗ് സമയത്തെയും ബാധിച്ചേക്കും.

     

  • 16:30 PM

    India Pakistan Live: കണ്ണൂരിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ നിരോധനം

    പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം. ഒരാഴ്‌ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

  • 16:00 PM

    Operation Sindoor: പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച സർജൻ്റ് സുരേന്ദ്ര മോഗയുടെ മൃതദേഹം വീട്ടിലെത്തിച്ചു

    ആർ‌എസ് പുര സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനിടെ വീരമൃത്യു വരിച്ച സർജന്റ് സുരേന്ദ്ര മോഗയുടെ മൃതദേഹം രാജസ്ഥാൻ ജുൻജുനുവിലെ മണ്ടവ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവന്നു.

     

  • 15:15 PM

    Operation Sindoor: വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന് അന്ത്യാഞ്ജലി

    ആർ‌എസ് പുര മേഖലയിൽ പാകിസ്ഥാൻ വെടിവയ്പിൽ ജീവൻ നഷ്ടപ്പെട്ട ബി‌എസ്‌എഫ് സബ് ഇൻസ്‌പെക്ടർ എംഡി ഇംതിയാസിന് ജമ്മു കശ്മീർ എൽ‌ജി മനോജ് സിൻ‌ഹ അന്ത്യാഞ്ജലി അർപ്പിക്കുന്നു.

     

  • 14:30 PM

    Operation Sindoor Updates: ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് പ്രതിരോധമന്ത്രി

    ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടി മാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, തന്ത്രപരമായ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് അതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്.

     

  • 14:00 PM

    Operation Sindoor Updates: ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്ന് വ്യോമസേന

    ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വിശദമായ ഒരു വിവരണം യഥാസമയം നല്‍കുന്നതായിരിക്കും. അഭ്യൂഹങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഏവരും വിട്ടുനില്‍ക്കണമെന്നുംവ്യോമസേന അഭ്യര്‍ത്ഥിച്ചു.

     

  • 13:30 PM

    Operation Sindoor: പാക് ഷെൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജമ്മു കശ്മീർ ഉദ്യോഗസ്ഥന് അന്ത്യാഞ്ജലി ‌‌

    പാക് ഷെൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജമ്മു കശ്മീർ ഉദ്യോഗസ്ഥന്‍ രാജ് കുമാർ ഥാപ്പയ്ക്ക്  അന്ത്യാഞ്ജലി അർപ്പിച്ച് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും നിയമസഭാ എംപി സുനിൽ ശർമ്മയും

     

  • 13:00 PM

    പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ രാജ്‌നാഥ് സിംഗ്, ജയ്ശങ്കർ എന്നിവരുമായി ഉന്നതതല യോഗം ചേർന്നു

     

  • 12:15 PM

    India Pakistan Live: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ യോഗം നടക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ, സിഡിഎസ്, മൂന്ന് സേനകളുടെയും മേധാവികൾ എന്നിവർ പങ്കെടുക്കുന്നു

     

  • 12:00 PM

    India Pakistan Live: പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മെഹബൂബ മുഫ്തി 

    വെടിനിർത്തലിന് ശേഷം, ജമ്മു കശ്മീരിൽ ഉണ്ടായ സമാധാനത്തിന് നന്ദി പറഞ്ഞ് മെഹബൂബ മുഫ്തി

     

  • 11:30 AM

    India-Pakistan Conflict Live Updates: സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്

    സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ജലന്ധർ ഡിസി 

     

  • 11:00 AM

    India-Pakistan Conflict Live Updates: ഇന്ത്യ-പാക് ധാരണയെക്കുറിച്ച് മുൻ ജമ്മു കശ്മീർ ഡിജിപി എസ് പി വൈദ്

     

  • 10:30 AM

    India-Pakistan Conflict Live Updates: ബാർമറിലും സ്ഥിതി ശാന്തം

    രാജസ്ഥാനിലെ ബാർമറിലും സ്ഥിതി ശാന്തം. ഡ്രോൺ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ജില്ലാ ഉദ്യോഗസ്ഥർ പൊതുപ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീക്കിയതോടെ സ്ഥിതി സാധാരണ നിലയിൽ.

     

  • 09:45 AM

    India-Pakistan Conflict Live Updates: ഉറിയിലും സ്ഥിതി ശാന്തം

    ബാരാമുള്ളയിലെ ഉറിയിൽ സ്ഥിതി ശാന്തമാണ്. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

     

  • 09:30 AM

    India-Pakistan Conflict Live Updates: കുപ്‍വാരയിലും സ്ഥിതി ശാന്തം

    കുപ്‍വാരയിൽ നിന്നുള്ള രാവിലത്തെ ദൃശ്യങ്ങൾ. ദിവസങ്ങൾ നീണ്ടുനിന്ന പാകിസ്ഥാൻറെ കനത്ത ഷെല്ലാക്രമണത്തിന് ശേഷം ഇന്ന് സ്ഥിതി സാധാരണമാണ്. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

     

  • 09:00 AM

    India-Pakistan Conflict Live Updates: സാംബയിലും സ്ഥിതി ശാന്തം

    സാംബയിൽ ഇന്ന് രാവിലെ സ്ഥിതി സാധാരണമാണെന്ന് റിപ്പോർട്ട്. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

     

  • 08:30 AM

    India-Pakistan Conflict Live Updates: അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുനിന്നുള്ള ദൃശ്യങ്ങൾ

    അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുനിന്നുള്ള ദൃശ്യങ്ങൾ. സുരക്ഷ ഇപ്പോഴും നിലവിലുണ്ട്. വിമാനത്താവള പരിസരത്ത് സ്ഥിതി ചെയ്യുന്ന ഗുരുദ്വാര സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടിരിക്കുകയാണ്.

     

  • 08:15 AM

    India-Pakistan Conflict Live Updates: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നുള്ള ദൃശ്യങ്ങൾ

    ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും രാവിലെയുള്ള ദൃശ്യങ്ങൾ. ദിവസങ്ങൾ നീണ്ടുനിന്ന പാകിസ്ഥാൻറെ കനത്ത ഷെല്ലാക്രമണത്തിന് ശേഷം ഇന്ന് സ്ഥിതിഗതികൾ സാധാരണമാണ്. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

     

  • 07:45 AM

    India-Pakistan Conflict Live Updates: സലാൽ അണക്കെട്ടിൽ നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങൾ

    ചെനാബ് നദിയിൽ നിർമ്മിച്ച സലാൽ അണക്കെട്ടിൽ നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങൾ, അണക്കെട്ടിന്റെ നിരവധി ഗേറ്റുകൾ തുറന്നു

     

  • 07:30 AM

    India-Pakistan Conflict Live Updates: രജൗരിയിൽ സ്ഥിതി സാധാരണം

    രജൗരിയിൽ സ്ഥിതി സാധാരണം. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

     

  • 07:00 AM

    India-Pakistan Conflict Live Updates: പഞ്ചാബിൽ സ്ഥിതി സാധാരണം

    പഞ്ചാബിലെ ഫിറോസ്പൂരിൽ സ്ഥിതി സാധാരണം. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

     

Trending News