Union Budget 2026–27 LIVE: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം പൂർത്തിയായി. ആദ്യമായാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ ബജറ്റിനുണ്ട്.
ഒരു ഇടക്കാല ബജറ്റടക്കം നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണിത്. ഇതോടെ ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി.ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്തെത്തും. ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചത് മൊറാർജി ദേശായിയാണ്. 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നുവെങ്കിലും ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും തന്നെയുണ്ടായില്ല.









