)
ചെന്നൈ: കരൂരിലെ ടിവികെ റാലിയിലുണ്ടായ മഹാദുരന്തത്തിൽ കേസെടുത്ത് പോലീസ്. ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. കരൂർ വെസ്റ്റ് ടിവികെ സെക്രട്ടറിയെ പ്രതിചേർത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വി.പി മതിയഴകനെതിരെയാണ് കേസ്. കൊലപാതകശ്രമത്തിന് ആണ് കേസെടുത്തിരിക്കുന്നത്. ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുസുരക്ഷയെ അപകടപ്പെടുത്തൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 9 കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് മരിച്ചത്. 100ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി.
അതേസമയം അപകടത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വസതിയിലേക്ക് തിരിച്ചുപോയത് വലിയ വിവാദമായിരിക്കുകയാണ്. അപകടത്തിന് ശേഷം പ്രതികരിക്കാതെ വിജയ് കാരവാനിലേക്ക് കയറുകയായിരുന്നു. പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങി. നിലവിൽ ചെന്നൈയിലെ വീട്ടിലാണ് വിജയ് ഉള്ളത്. താരത്തിന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.