)
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം നടത്താനിരിക്കെ മണിപ്പൂരിൽ സംഘർഷം. ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം നശിപ്പിക്കാൻ ചിലർ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി.
അതേസമയം, ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ് നാഗ സംഘടനകൾ. 2023ൽ മണിപ്പൂരില്‍ വംശീയ അക്രമം നടന്നതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
നാളെ ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് മോദിയെത്തുന്നത്. മേഖലയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മോദിയുടെ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ദ കോർഡിനേഷൻ കമ്മിറ്റിയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.