ലോക്ക് ഡൌണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി!

കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നീട്ടുമെന്ന് സൂചന,

Last Updated : Apr 8, 2020, 04:10 PM IST
ലോക്ക് ഡൌണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നീട്ടുമെന്ന് സൂചന,
വിവിധ രാഷ്ട്രീയ കക്ഷികളിലെ പാര്‍ലമെന്‍റെറി പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് 
സംബന്ധിച്ച സൂചന നല്‍കിയത്.കൊറോണയ്ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചെന്നും അത് തുടരണമെന്നും പ്രധാനമന്ത്രി അഭിപ്രായപെട്ടു.

ആഭ്യന്തരമന്ത്രി അമിത് ഷാ,പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.നാലാഴ്ച്ചത്തേക്ക് കൂടി ലോക്ക് ഡൌണ്‍ നീട്ടുന്നതിനാണ് 
ആലോചന,എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ആരോഗ്യ മേഖലയിലെയും മറ്റും വിദഗ്ധരുമായി കൂടിയാലോചന വേണമെന്നും 
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായ പെട്ടു.നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൌണ്‍ നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.
കൊറോണ വൈറസ്‌ ബാധയുടെ ഹോട്ട് സ്പോട്ടുകളായ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിമാരുമായുള്ള 
ചര്‍ച്ചയ്ക്ക് ശേഷമാകും ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുക.ചില മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് സാധ്യതയുണ്ട്.

Also Read:കേരളത്തിലെ എട്ട് ജില്ലകളടക്കം രാജ്യത്തെ കൊറോണ ഹോട്ട് സ്പോട്ടുകളായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും! 

കടുത്ത നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.ലോക്ക് ഡൌണ്‍ ഒന്നിച്ച് പിന്‍വലിക്കാതെ ഘട്ടം ഘട്ടമായി നിയന്ത്രണം 
നീക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മറികടുക്കുന്നതിനുള്ള പദ്ധതികളുംകേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്.

Trending News