ലോക്ക്ഡൌണ്‍;സീരിയലുകള്‍ പ്രതിസന്ധിയില്‍;അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും ബുദ്ധിമുട്ടിലാകും!

രാജ്യമാകെ കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്.പ്രധാനമന്ത്രി 21 ദിവസത്തേക്ക് 

Last Updated : Mar 31, 2020, 07:58 AM IST
ലോക്ക്ഡൌണ്‍;സീരിയലുകള്‍ പ്രതിസന്ധിയില്‍;അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും ബുദ്ധിമുട്ടിലാകും!

മുംബൈ:രാജ്യമാകെ കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്.പ്രധാനമന്ത്രി 21 ദിവസത്തേക്ക് 
പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കണക്കിലെടുത്ത് ടെലിവിഷന്‍ പ്രോഗ്രാമുകളുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഹിന്ദി,മലയാളം,തമിഴ്,ബംഗാളി,കന്നഡ തുടങ്ങി എല്ലാ ഇന്ത്യന്‍ ഭാഷകളിലും ടെലിവിഷന്‍ പ്രേക്ഷകരില്‍ നല്ലൊരു ശതമാനവും സീരിയലുകളുടെ കാഴ്ച്ചക്കാരാണ്,പല നിര്‍മ്മാണ കമ്പനികളും കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
തങ്ങളുടെ പക്കലുള്ള ചിത്രീകരണം പൂര്‍ത്തിയായ ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്ത് കഴിഞ്ഞതിന് ശേഷം പിന്നീട് പഴയ ഭാഗങ്ങളുടെ പുനസംപ്രേക്ഷണം അതുമല്ലെങ്കില്‍ 
പഴയ സീരിയലുകള്‍,മറ്റ് പ്രോഗ്രാമുകള്‍ എന്നിവയുടെ സംപ്രേക്ഷണം എന്നിവയൊക്കെ സാധ്യമാണോ എന്ന് പല നിര്‍മ്മാതാക്കളും ആലോച്ചിച്ചു തുടങ്ങി,

ചിത്രീകരണം അവസാനിപ്പിച്ചതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് പേരുടെ തൊഴില്‍ പ്രതിസന്ധിയിലാണ്.ഇവര്‍ പലയിടത്തും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്.
അതുകൊണ്ട് തന്നെ സീരിയല്‍ അണിയറപ്രവര്‍ത്തകരുടെ നിത്യ ജീവിതം ബുദ്ധിമുട്ടിലാണ്.മുന്‍പ് സംപ്രേക്ഷണം ചെയ്ത സീരിയലുകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ട് 
പ്രേക്ഷകരെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞാലും അണിയറ പ്രവര്‍ത്തകരുടെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതില്‍ ഈ മേഖലയില്‍ ഇപ്പോഴും ധാരണയില്ല.
ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ച ദൂരദര്‍ശന്‍ മറ്റ് ചാനലുകള്‍ക്ക് വ്യക്തമായ സന്ദേശമാണ് 
നല്‍കിയത്.രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകരില്‍ നല്ലൊരുശതമാനവും സീരിയലുകളുടെ ആരാധകരാണ്,അതുകൊണ്ട് തന്നെ ലോക്ക്ഡൌണ്‍ കാലയളവില്‍ അനുഭവിക്കുന്ന 
മാനസിക സമ്മര്‍ദം മറികടക്കുന്നതിനുള്ള ഒരു വിനോദ ഉപാധികൂടിയായിരുന്നു,

സീരിയലുകള്‍ മാത്രമല്ല റിയാലിറ്റി ഷോകള്‍ അടക്കം മറ്റ് പ്രോഗ്രാമുകളുടെ ഒക്കെ അവസ്ഥ സമാനമാണ്.സീരിയലുകളുടെ പ്രേക്ഷകരില്‍ നല്ലൊരു ശതമാനവും സ്ത്രീകളാണ്.അതുകൊണ്ട് തന്നെ കൊറോണ ഭീതിയിലും ലോക്ക്ഡൌണിലും പെട്ടവര്‍ തങ്ങളുടെ പ്രിയപ്പെട്ട സീരിയലുകള്‍ കൂടി നിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നതിനും സാധ്യതയുണ്ട്.എന്തായാലും ജനപ്രിയമായ പല സീരിയലുകളും നിലവിലെ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന് ഏപ്രില്‍ ആദ്യവാരത്തോടെ മനസിലാകും.പരമാവധി ഒരാഴ്ച്ചകൂടി സംപ്രേക്ഷണം ചെയൂന്നതിനുള്ള എപിസോഡുകള്‍ ചില നിര്‍മാണ കമ്പനികളുടെ 
പക്കലുണ്ടെന്നാണ് വിവരം.

Trending News