Lok Sabha Election 2024: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലേക്ക്
PM Modi Visit Tamil Nadu Today: നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ എത്തും. ഇന്ന് വൈകുന്നേരം ആറു മണിയോടെ ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി നഗരത്തിൽ റോഡ് ഷോ നടത്തും. തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും (Lok Sabha Elections 2024) പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പങ്കെടുക്കും.
Also Read: മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറും; വിമർശിച്ച് നിർമ്മലാ സീതാരാമന്റെ ഭർത്താവ്
തുടർന്ന് നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്. ഈയാഴ്ച തന്നെ വീണ്ടും രണ്ട് ദിവസം കൂടി അതായത് ഏപ്രിൽ 13, 14 തീയതികളിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് പ്രചാരണം (Lok Sabha Elections 2024) നടത്തുമെന്നാണ് റിപ്പോർട്ട്.
Also Read: നവരാത്രിയിൽ 30 വർഷത്തിന് ശേഷം 4 അപൂർവ്വ സംയോഗം; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!
13 ന് പെരമ്പല്ലൂരിലും 14 ന് വിരുദു നഗറിലും പ്രധാനമന്ത്രി പ്രചാരണം നടത്തും. ഇവിടങ്ങളിൽ യഥാക്രമം സഖ്യകക്ഷിയായ ഇന്ത്യൻ ജനനായക കക്ഷി നേതാവ് പാരിവേന്ദറും നടി രാധിക ശരത്കുമാറുമാണ് ബിജെപി സ്ഥാനാർത്ഥി. ഇതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.