close

News WrapGet Handpicked Stories from our editors directly to your mailbox

മായാവതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി തൃപ്തികരം: സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിച്ചത്.  

Updated: Apr 16, 2019, 01:46 PM IST
മായാവതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി തൃപ്തികരം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മായാവതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി തൃപ്തികരമാണെന്ന് സുപ്രീം കോടതി. വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി ഹര്‍ജി നല്‍കിയിരുന്നു.  

എന്നാല്‍ കമ്മീഷന്‍റെ നടപടിയില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം അധികാരത്തെ കുറിച്ച് ബോധ്യപ്പെട്ടതായും പരാമര്‍ശിച്ചു. മാത്രമല്ല മായാവതിയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിച്ചത്.

എന്നാല്‍ വിലക്കേർപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി ഭീഷണി മുഴക്കിയിരുന്നു. കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാൽ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നായിരുന്നു മായാവതിയുടെ ഭീഷണി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ രഹസ്യ അജണ്ടയുള്ളതാണെന്നും മായാവതി ആരോപിച്ചു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു. ഇതൊരു കരിദിനമായി ആചരിക്കുമെന്ന് പറഞ്ഞ മായാവതി താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ മായാവതിക്ക് 48 മണിക്കൂർ നേരത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂര്‍ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല സമാജ് വാദി പാര്‍ട്ടി നേതാവായ അസംഖാനും ബിജെപി നേതാവ് മനേക  ഗാന്ധിക്കും പെരുമാറ്റചട്ട ലംഘനത്തിന്‍റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.