close

News WrapGet Handpicked Stories from our editors directly to your mailbox

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 95 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങള്‍. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.  

Updated: Apr 18, 2019, 09:41 AM IST
രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 95 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമായ ഇന്ന് 95 മണ്ഡലങ്ങളില്‍ വിധിയെഴുതും. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങള്‍. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.

തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഇന്ന് വോട്ടെടുപ്പ് നടക്കും.  വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതുച്ചേരിയിലും മറ്റ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23 ലേക്ക് മാറ്റിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അൻപുമണി രാംദാസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ നേതാക്കൾ ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.

തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്‌, പശ്ചിമ ബംഗാള്‍, കശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധിയെഴുതുന്നത്. 

കര്‍ണാടക മുഖ്യമന്ത്രിയും ഭാര്യയും മകനും രാമനഗര പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി

 

ഡിഎംകെ പ്രസിഡന്റ് എംകെസ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തി

 

 

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കര്‍ണ്ണാടകയില്‍ വോട്ട് രേഖപ്പെടുത്തി

 

തമിഴ്നാട്ടില്‍ കാര്‍ത്തി ചിദംബരവും ഭാര്യയും വോട്ട് രേഖപ്പെടുത്തി

 

 

തമിഴ്നാട്ടില്‍ രജനികാന്തും കോണ്‍ഗ്രസ്‌ ലീഡര്‍ പി. ചിദംബരവും വോട്ട് രേഖപ്പെടുത്തി.

 

 

 

 

കര്‍ണ്ണാടകയില്‍ ഏഴുമണിക്ക് മുന്നേ തന്നെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തയ്യാറായി പോളിംഗ് ബൂത്തില്‍ കാത്ത് നില്‍ക്കുന്നുണ്ട്.