close

News WrapGet Handpicked Stories from our editors directly to your mailbox

രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.  

Updated: Apr 16, 2019, 12:09 PM IST
രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

ന്യൂഡല്‍ഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും. വെട്ടെടുപ്പ് വ്യാഴാഴ്‌ചയാണ്. 12 സംസ്ഥാനങ്ങളിലും പുതുച്ചേരി ഉള്‍പ്പെടെയുള്ള 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും, കര്‍ണ്ണാടകയിലെ 28 മണ്ഡലങ്ങളില്‍ 14 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ 8, മഹാരാഷ്ട്രയിലെ 10, ബീഹാറിലെ 5, അസ്സമിലെ 5, ഒഡീഷയിലെ 5, ജമ്മു കശ്മീര്‍ 2, മണിപ്പൂറിലെ 1, ത്രിപുരയിലെ 1, പശ്ചിമ ബംഗാളിലെ 3, പുതുച്ചേരിയിലെ 1, ഛത്തീസ്ഗഡിലെ 3 സീറ്റിലും 18 ന് പോളിംഗ് നടക്കും.

ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു.

ചെന്നൈയിലെ കമല്‍ഹാസന്‍, സ്റ്റാലിന്‍, എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ഇന്ന് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.