മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 117 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും ഒപ്പം കേരളവും

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും ഭീമൻ പോളിംഗ് നടക്കുന്നത് ഇന്നാണ്. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. 

Last Updated : Apr 23, 2019, 10:26 AM IST
മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 117 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും ഒപ്പം കേരളവും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു.  കേരളത്തിലെ 20 സീറ്റ് അടക്കം 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുന്നത്.

13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു.

കേരളത്തിന് പുറമേ ഗുജറാത്തിലും, ഗോവയിലും മുഴുവന്‍ സീറ്റിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാര്‍, ബംഗാള്‍, അസം, ജമ്മുകാശ്മീര്‍, ത്രിപുര, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദര്‍ നഗര്‍ഹവേലി, ദാമന്‍ ആന്‍ഡ്‌ ദിയു എന്നീ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ബിജെപി എം.പി.വരുൺഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, അസം ഖാൻ, ജയപ്രദ എന്നിവരാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും ഭീമൻ പോളിംഗ് നടക്കുന്നത് ഇന്നാണ്. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. 

ക്രമസമാധാനപ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന പോളിംഗ് ഓഫീസർമാർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിൽ നടക്കേണ്ട ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. ഒറ്റ മണ്ഡലത്തിലേക്ക് മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ജമ്മു കശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തിലാണ് ഈ അപൂർവത. സുരക്ഷാ കാരണങ്ങളാലാണ് മൂന്ന് ഘട്ടങ്ങളിലായി അനന്ത് നാഗിലെ വോട്ടെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇന്ന് അനന്ത് നാഗ് ജില്ലയിലേക്കാണ് വോട്ടെടുപ്പ്. കുൽഗാം, ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത രണ്ട് ഘട്ടങ്ങളിലാണ്. 

കർണാടകയിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് ഇന്നാണ്. 14 സീറ്റുകളിലാണ് കർണാടകയിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ തെക്കേ ഇന്ത്യയിലെ പോളിംഗ് പൂർത്തിയാകും. 

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി

 

 

കോണ്‍ഗ്രസ്‌ നേതാവും തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍ വോട്ട് രേഖപ്പെടുത്തി.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി.

 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നരേന്ദ്ര മോദിയും വോട്ടിംഗ് രേഖപ്പെടുത്താന്‍ അഹമ്മദാബാദില്‍

 

 

അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് അമ്മയുടെ അനുഗ്രഹം വാങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 

 

 

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്താന്‍ കണ്ണൂരില്‍

 

 

കര്‍ണ്ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാഗവേന്ദ്ര തന്‍റെ വോട്ട് രേഖപ്പെടുത്തി.

 

 

കര്‍ണ്ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ഉമേഷ്‌ ജാദവ് വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് കാലബുര്‍ഗി അമ്പലത്തില്‍ ദര്‍ശനം നടത്തുന്നു 

 

 

 

20 മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി കേരളത്തില്‍ ജനവിധിയെഴുതാന്‍ തയ്യാറാകുന്നത്. എല്ലാ ഒരുക്കങ്ങളുമായ വയനാട്ടിലെ കല്‍പറ്റയിലെ പോളിംഗ് ബൂത്ത്.

 

 

Trending News