വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ ഉടന്‍

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്നറിയുന്നത്.   

Updated: May 23, 2019, 09:43 AM IST
വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ ഉടന്‍

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യന്‍ ഭരണത്തിന്‍റെ കടിഞ്ഞാണ്‍ ആരുടെ കയ്യുകളിലാണെന്ന് ഇന്നറിയാം.

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്നറിയുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും.

ആര് ഭരണത്തിലേറുമെന്നതിന്‍റെ ഫലസൂചനകള്‍ ഉച്ചയോടെ ലഭിക്കും. വോട്ടിംഗ് മെഷീനുകള്‍ക്ക് പുറമെ ഓരോ നിയമസഭ മണ്ഡലങ്ങളിലേയും വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ ഉണ്ടാകു.

ഏപ്രില്‍ 11 മുതല്‍ 19 വരെ നടന്ന വോട്ടെടുപ്പില്‍ 67.11 % പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം എക്‌സിറ്റ് ഫലങ്ങള്‍ പ്രകാരം ഉറച്ച ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

കേരളത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 227 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ എട്ടരയോടെ ആരംഭിക്കും.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍... 

യുപിയില്‍ ബിജെപി 60 ഇടത്തും എസ്‌പി-ബിഎസ്‌പി സഖ്യം 15 ഇടത്തും കോണ്‍ഗ്രസ്‌ ഒരു സീറ്റിലും മുന്നേറുന്നു

ബംഗാളില്‍ സിപിഎം എല്ലാ സീറ്റിലും പിന്നില്‍

മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറുന്നു

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്‌ മുന്നേറുന്നു

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നേറുന്നു

തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നേറുന്നു

അമേഠിയില്‍ സ്മൃതി ഇറാനി മുന്നില്‍

തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം മുന്നേറുന്നു

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്‌ മുന്നേറുന്നു

മഹാരാഷ്ട്രയില്‍ 15 മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യം മുന്നില്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി 200 വോട്ടിന് മുന്നില്‍

എറണാകുളത്ത് ആദ്യം ഹൈബി ഈഡന്‍ മുന്നിലായിരുന്നെങ്കിലും ഇപ്പോള്‍ പി.രാജീവ്‌ മുന്നിലാണ്

കണ്ണൂരില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്, പികെ ശ്രീമതി മുന്നില്‍

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍

കര്‍ണ്ണാടകയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പിന്നില്‍

യുപിയില്‍ ബിജെപിക്ക് ആദ്യ ലീഡ്

രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎയ്ക്ക് ലീഡ്