Waqf Bill Passes Lok Sabha: വഖഫ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

രാജ്യസഭയിലും കൂടി പാസാക്കി രാഷ്ട്രപതി കൂടി ഒപ്പുവെച്ചാൽ വഖഫ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.  

Written by - Zee Malayalam News Desk | Last Updated : Apr 3, 2025, 08:34 AM IST
  • മണിക്കൂറോളം നീണ്ട മാരത്തൺ ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ വഖഫ് ബില്‍ ലോക്സഭ പാസാക്കി
  • വലിയ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് വഖഫ് ബിൽ പാസായത്
Waqf Bill Passes Lok Sabha: വഖഫ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: മണിക്കൂറോളം നീണ്ട മാരത്തൺ ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ വഖഫ് ബില്‍ ലോക്സഭ പാസാക്കി.  വലിയ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് വഖഫ് ബിൽ പാസായത്.  പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർക്കുകയും ഉണ്ടായി.

Add Zee News as a Preferred Source

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത!

എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെസി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. ഇതോടെ ബിൽ ലോക്സഭ പാസാക്കി. രാജ്യസഭയിലും കൂടി പാസാക്കി രാഷ്ട്രപതി കൂടി ഒപ്പുവെച്ചാൽ വഖഫ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.

വഖഫ് ബില്ലിൽ മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുവെന്നും. വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കുകയാണ് ലക്ഷ്യമെന്നും. ബില്‍ മുസ്ലിം വിരുദ്ധമല്ലെന്നും ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും.  ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം  പറഞ്ഞു.

Also Read: മേട രാശിക്കാർക്ക് ആശങ്ക ഏറും, മിഥുന രാശിക്കാരുടെ ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞ കിരൺ റിജിജു കൃത്യമായ തെളിവുകള്‍ ഇല്ലാതെ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ലെന്നും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ഉണ്ടാകണമെന്നും വ്യക്തമാക്കി. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്  കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി ആറ് ന്യൂന പക്ഷങ്ങള്‍ രാജ്യത്തുണ്ടെന്നും പാഴ്‌സിയാണ് ഏറ്റവും ചെറിയ കമ്യൂണിറ്റിയെന്നും അവരെ നിങ്ങള്‍ കാണുന്നില്ലേയെന്നും ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News