ലോക്സഭാ തിരഞ്ഞെടുപ്പ് എഴാം ഘട്ടം: 3 മണിവരെ 51.95% പോളിംഗ്

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേയുമായ ഘട്ടത്തില്‍ 3 മണിവരെ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

Updated: May 19, 2019, 05:06 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് എഴാം ഘട്ടം: 3 മണിവരെ 51.95% പോളിംഗ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേയുമായ ഘട്ടത്തില്‍ 3 മണിവരെ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക. അതേസമയം 3 മണിവരെ 51.95% പോളിംഗ് രേഖപ്പെടുത്തി.

കഴിഞ്ഞ ഘട്ടങ്ങളില്‍ കണ്ടതുപോലെ അക്രമസംഭവങ്ങള്‍ ഉണ്ടായ പശ്ചിമ ബംഗാളില്‍ തന്നെയാണ് അവസാന ഘട്ടത്തിലും വോട്ടര്‍മാരില്‍ കൂടുതല്‍ ഉത്സാഹം കാണുവാനിടയായത്. 3 മണിവരെ പശ്ചിമ ബംഗാളില്‍ ‍63.58% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 

7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.  പഞ്ചാബ് 13, ഉത്തര്‍പ്രദേശ് 13, ബംഗാള്‍ 9, ബീഹാര്‍ 8, മധ്യപ്രദേശ് 8, ഹിമാചല്‍ പ്രദേശ് 4, ഝാർഖണ്ഡ് 3, ഛണ്ഡീഗഢ് 1 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

സംസ്ഥാനങ്ങളിലെ 3 മണിവരെയുള്ള പോളിംഗ് ശതമാനം ചുവടെ: 

പഞ്ചാബ് : 48.18%

ഉത്തര്‍പ്രദേശ് : 46.07%

പശ്ചിമ ബംഗാള്‍ ‍: 63.58%

ബീഹാര്‍ : 46.66%

മധ്യപ്രദേശ് : 57.27%

ഹിമാചല്‍ പ്രദേശ് : 49.43%

ഝാർഖണ്ഡ് : 64.81%

ഛണ്ഡീഗഢ് : 50.24%