ലോക്സഭാ തിരഞ്ഞെടുപ്പ് 2019: രണ്ടാം ഘട്ടത്തില്‍ 61.12% പോളിംഗ്

17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് പൂര്‍ത്തിയായി. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിയ്ക്കാണ് അവസാനിച്ചത്‌.  അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 

Last Updated : Apr 18, 2019, 06:37 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: രണ്ടാം ഘട്ടത്തില്‍ 61.12% പോളിംഗ്

ന്യൂഡല്‍ഹി: 17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് പൂര്‍ത്തിയായി. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിയ്ക്കാണ് അവസാനിച്ചത്‌.  അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 

രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സാമാന്യം ഭേദപ്പെട്ട പോ​ളിം​ഗാണ് നടന്നത്. അതേസമയം, തുടക്കത്തില്‍ വളരെ മന്ദഗതിയിലായിരുന്നു പോളിംഗ് നടന്നത്. 

5മണിവരെ നടന്ന പോളിംഗ് റിപ്പോര്‍ട്ട് പുറത്തു വന്നിരിയ്ക്കുകയാണ്. അതനുസരിച്ച് അസം 73.32%, ബീഹാര്‍ 58.14% , ഛത്തിസ്ഗഢ് 68.70%, ജമ്മു- കശ്മീര്‍ 43.37%, കര്‍ണാടക 61.80%, മഹാരാഷ്ട്ര 55.37%, മണിപ്പൂര്‍ 74.69%, ഒഡിഷ 57.41%, പുതുച്ചേരി 72.40%, തമിഴ്നാട് 61.52%, ഉത്തര്‍ പ്രദേശ്‌ 58.12%, പശ്ചിമ ബംഗാള്‍ 75.27% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. 

 

ചില സംസ്ഥാനങ്ങളില്‍ വളരെ തണുപ്പന്‍ പ്രതികരണമാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കാണുവാന്‍ കഴിയുന്നത്‌. ഇതില്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 9 മണിവരെ 1 ശതമാനത്തില്‍ താഴെയാണ് പോളിംഗ് രേഖപ്പെടുത്തിയത് എന്നതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കാട്ടിയ ആവേശം ഇത്തവണ കാണുന്നില്ല എന്നതും വാസ്തവം തന്നെയാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് ശതമാനം ഇതാണ് വ്യക്തമാക്കുന്നത്.

രാജ്യം മാത്രമല്ല വിദേശ രാജ്യങ്ങളും ഏറെ ആശങ്കയോടെ ഉറ്റുനോക്കുന്ന ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടത്തിലെ വന്‍ ജന പങ്കാളിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

ഭരണമാറ്റമോ? ഭരണ തുടര്‍ച്ചയോ? മെയ്‌ 23 വരെ കാത്തിരിക്കാം...

 

 

Trending News