close

News WrapGet Handpicked Stories from our editors directly to your mailbox

വിലപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി, അരുൺ ജെയ്റ്റ്ലിയുടെ വിയോഗം തീരാനഷ്ടം..... പ്രധാനമന്ത്രി

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

Updated: Aug 24, 2019, 01:40 PM IST
വിലപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി, അരുൺ ജെയ്റ്റ്ലിയുടെ വിയോഗം തീരാനഷ്ടം..... പ്രധാനമന്ത്രി

ന്യൂഡൽഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

വിലപ്പെട്ട ഒരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി അദ്ദേഹത്തെ അറിയുന്നു, പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചയും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും അദ്ദേഹത്തിന്‍റെ മാത്രം പ്രത്യേകതയായിരുന്നു. വളരെ നല്ല ജീവിതം നയിച്ച അദ്ദേഹം, ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്, അദ്ദേഹം എന്നും ഓര്‍മ്മയില്‍ ജീവിക്കും, മോദി ട്വീറ്ററില്‍ കുറിച്ചു. 

അരുൺ ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ടു എന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കുറിച്ചത്. 

കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ–ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഐസിയുവിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനി‍ര്‍ത്തിയിരുന്നത്. 66 കാരനായ അദ്ദേഹം രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.         

ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി അനാരോഗ്യത്തെ തുടർന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 

പ്രമുഖ വനിതാ നേതാവ് സുഷമ സ്വരാജിന് പിന്നാലെ ബിജെപിയ്ക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ്‌ അരുൺ ജെയ്റ്റ്ലി. ഇദ്ദേഹത്തിന്‍റെ വേര്‍പാട്‌ പാര്‍ട്ടിയ്ക്ക് തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ സംശയമില്ല.