Lucknow: രാജ്യത്ത് ഉച്ചഭാഷിണി വിവാദം മുറുകുന്നതിനിടെ ആരാധനാലയങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ  നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിയ്ക്കുന്ന അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയ  ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ്, നിയമവിരുദ്ധമായ ഉച്ചഭാഷിണികൾ ഉള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ഈ മാസം അവസാനത്തോടെ, അതായത് ഏപ്രിൽ 30-നകം റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും  നൽകി. എല്ലാ ജില്ലയിലേയും ഡിവിഷണൽ കമ്മീഷണർമാരാണ് സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കേണ്ടത്‌.  


അനുമതിയോടെ മാത്രമേ  ഉച്ചഭാഷിണികൾ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും എന്നാല്‍, പരിസരത്തുനിന്നും ശബ്ദം പുറത്തുവരരുതെന്നും കഴിഞ്ഞ ദിവസം  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഉച്ചഭാഷിണികൾക്ക് പുതിയ പെർമിറ്റ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. "ഓരോരുത്തർക്കും അവരവരുടേതായ ആരാധനാരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ആകരുത്", മുഖ്യമന്ത്രി യോഗി പറഞ്ഞു.


Also Read:  PPF Partial Withdrawal: കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് PPF അക്കൗണ്ടിൽ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കുമോ? എന്താണ് നടപടികള്‍


മുംബൈയിലാണ്  ഉച്ചഭാഷിണി വിവാദത്തിന് തുടക്കം. മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികൾ  നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (MNS) തലവൻ രാജ് താക്കറെ രംഗത്തെത്തിയിരുന്നു.  കൂടാതെ, മുസ്ലീം പള്ളികളിലെ  ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ല എങ്കില്‍ മെയ്‌ 3ന് മുസ്ലീം പള്ളികള്‍ക്ക് മുന്‍പില്‍  ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ആലപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 


Also Read:  ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതിയുടെ വീടിന്റെ വരാന്തയിൽ റീത്തുകൾ; അക്രമ സാധ്യതയെന്ന് വിലയിരുത്തൽ


അതുകൂടാതെ, MNS പ്രവര്‍ത്തകര്‍ മുംബൈ പോലീസ് കമ്മീഷണറെ കണ്ട്, മെയ് 3 നകം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി അതിന്‍റെ  നടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിരുന്നു. 


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുവദിച്ചിരിയ്ക്കുന്ന ശബ്ദ പരിധികള്‍  അറിയാം 


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (entral Pollution Control Board (CPCB) കണക്കനുസരിച്ച്, പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിൽ അനുവദനീയമായ ശബ്ദത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.  


വ്യാവസായിക മേഖലകൾ (Industrial Areas): പകല്‍ 75  ഡെസിബെൽ  രാത്രിയില്‍ 70 ഡെസിബെൽ  ആണ് അനുവദനീയമായ ശബ്ദ പരിധി.


വാണിജ്യ മേഖലകൾ (Commercial Areas): പകല്‍ 65  ഡെസിബെൽ  രാത്രിയില്‍ 55 ഡെസിബെൽ  ആണ് അനുവദനീയമായ ശബ്ദ പരിധി. 


റെസിഡൻഷ്യൽ ഏരിയകൾ (Residential Areas): ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍  അനുവദനീയമായ പരിധി പകൽ സമയത്ത് 55 ഡെസിബെലും രാത്രിയിൽ 45 ഡെസിബെലും ആണ്.


സൈലന്‍റ്  സോൺ ഏരിയകൾ (Silent Zone Areas): സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കോടതികൾ എന്നിവയുടെ പരിസരത്തിന്‍റെ  100 മീറ്റര്‍ ചുറ്റളവ്‌ നിശബ്ദ മേഖലയാണ്. അത്തരം പ്രദേശങ്ങളിൽ അനുവദനീയമായ ശബ്ദ പരിധി പകൽ 50 ഡെസിബെലും രാത്രിയിൽ 40 ഡെസിബെലുമാണ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.