Commercial LPG Cylinder Price Cut: ജൂലൈ 31 ന് രാത്രി എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. സാധാരണയായി മാസത്തിലെ ആദ്യ ദിവസമാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കൽ പ്രഖ്യാപിക്കാറ്. എന്നാൽ ഇത്തവണ അതിനും ഏതാനും മണിക്കൂറുകൾ മുൻപ് തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്.
എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരിക്കുകയാണ്. 2025 ആഗസ്റ്റ് 1 മുതൽ ഈ വിലക്കുറവ് ബാധകമായിരിക്കും. എങ്കിലും ഇത് അടുക്കള സമ്പാദ്യത്തിന് ഗുണമുണ്ടാകില്ല. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില എണ്ണ വിപണന കമ്പനികൾ 33.50 രൂപ കുറച്ചിരിക്കുകയാണ്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. എന്നിരുന്നാലും ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആഗസ്റ്റ് 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1631.50 രൂപയായി കുറയും.
ഫെബ്രുവരി 1 ന് എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറിന്റെ വില 7 രൂപ കുറച്ചിരുന്നു. അതിനുശേഷം ഏപ്രിൽ 1 ന് വാണിജ്യ സിലിണ്ടറിന്റെ വില 41 രൂപ കുറച്ചു. ശേഷം ജൂലൈ 1 ന് വാണിജ്യ എൽപിജിയുടെ വില 58.5 രൂപ കുറച്ചു. ഇപ്പോള്‍ വീണ്ടും എല്‍പിജി വില കുറച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം നൽകിയിരിക്കുകയാണ്. കൊൽക്കത്തയിൽ വില കുറച്ചതിന് ശേഷം 1,734.5 രൂപയായി. 34 രൂപ കുറച്ചതിനെ തുടർന്ന് മുംബൈയിൽ ഇപ്പോൾ 1,582.5 രൂപയും ചെന്നൈയിൽ 34.5 രൂപ കുറഞ്ഞ് 1,789 രൂപയുമാണ് വില.
Also Read: ആശാവർക്കർമാർക്ക് ബമ്പർ ലോട്ടറി; പ്രതിമാസ ഇന്‍സെന്റീവ് ഒറ്റയടിക്ക് വർധിച്ചത് 1500 രൂപ
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാത്തതുകൊണ്ട് ഇതിന്റെ ഫലം സാധാരണക്കാർക്ക് പാഭിക്കില്ല. ഹോട്ടലുകളിലും കാറ്ററിങ് സർവീസ് നടത്തുന്നവരുമൊക്കെയാണ് 19 കിലോഗ്രാം സിലിണ്ടറുകൾ ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









