ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില കുറച്ചു

ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചിരിക്കുന്നത്.വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചിട്ടുണ്ട്. 

Last Updated : Mar 3, 2018, 08:29 PM IST
ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില കുറച്ചു

കൊച്ചി: ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചിരിക്കുന്നത്.വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചിട്ടുണ്ട്. 

സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടര്‍ വാങ്ങുമ്പോള്‍ 2.56 രൂപയുടെ ഇളവാണ് ലഭിക്കുക. 677 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്‍റെ പുതുക്കിയ വില. ഗാര്‍ഹികാവശ്യത്തിനു 12 സിലിണ്ടറുകളാണു സബ്സിഡി നിരക്കില്‍ ഒരു വര്‍ഷം ലഭിക്കുക. കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമെങ്കില്‍ മുഴുവന്‍ വിലയും നല്‍കണം. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്‍റെ വിലയില്‍ കേരളത്തില്‍ 78.50 രൂപയുടെ കുറവാണ് ലഭിക്കുക.

Trending News