Lunar Eclipse 2025: 2025ലെ ആദ്യ ചന്ദ്രഗ്രഹണം; ബ്ലഡ് മൂണ്‍' ഇന്ത്യയില്‍ കാണാനാകുമോ?

Lunar Eclipse 2025: 2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം

Written by - Zee Malayalam News Desk | Last Updated : Mar 11, 2025, 03:02 PM IST
  • 2025 മാർച്ച് 14നാണ് 2025ലെ ആദ്യ ചന്ദ്രഗ്രഹണം.
  • 2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം.
  • ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്
Lunar Eclipse 2025: 2025ലെ ആദ്യ ചന്ദ്രഗ്രഹണം; ബ്ലഡ് മൂണ്‍' ഇന്ത്യയില്‍ കാണാനാകുമോ?

തിരുവനന്തപുരം: 2025ലെ ആദ്യത്തെ ചന്ദ്രഗ്രഹണം കാണാൻ തയാറായിരിക്കുകയാണ് ലോകം. 2025 മാർച്ച് 14നാണ് 2025ലെ ആദ്യ ചന്ദ്രഗ്രഹണം. 'രക്ത ചന്ദ്രന്‍' അഥവാ 'ബ്ലഡ്‌ മൂണ്‍' എന്നാണ് ഇതിനെ പറയുന്നത്. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രന്‍ എന്നറിയപ്പെടുന്നത്.  2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം. 

Add Zee News as a Preferred Source

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം കൊണ്ടാണ് ഇതിനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സവിശേഷതകളാണ് ഇത്തരമൊരു കാഴ്ച ഇവിടെ നിന്ന് നോക്കുമ്പോള്‍ സൃഷ്ടിക്കുന്നത്. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രവര്‍ത്തനങ്ങള്‍ രക്ത ചന്ദ്രന് കാരണമാകുന്നു. 

ഈ വർഷം മാർച്ച് 14ന് രക്ത ചന്ദ്രൻ 65 മിനിറ്റ് ദൃശ്യമാകും. മാർച്ച് 14ന് രാവിലെ 09:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29ന് അവസാനിക്കും. അതേസമയം, മാർച്ച് 14ന് രാവിലെ 11:29 മുതൽ ഉച്ചയ്ക്ക് 1:01 വരെ 'രക്ത ചന്ദ്രൻ' ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രൻ 65 മിനിറ്റ് ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടും. സമയ മേഖല അനുസരിച്ച്, മാർച്ച് 13 രാത്രിയിലോ മാർച്ച് 14 പുലർച്ചെയോ ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പായി മാറുന്നതായി കാണപ്പെടുകയും ചെയ്യും എന്നുമാണ് നാസ പറയുന്നത്.

വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച കാണാൻ സാധിക്കും. എങ്കിലും, ആഗോള ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ ഈ ഗ്രഹണം കാണാൻ കഴിയൂ. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കൻ, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് ആർട്ടിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ ഇത് കാണപ്പെടും.

ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് പകൽ സമയമായിരിക്കും. അതിനാൽ രക്തചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍ ദൃശ്യമാകില്ല. എങ്കിലും നിരവധി യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള ചാനലുകൾ ഈ ആകാശ പ്രതിഭാസം തത്സമയം സംപ്രേക്ഷണം ചെയ്യും. അതുവഴി നിങ്ങൾക്ക് ഈ മനോഹരമായ ബ്ലഡ് മൂണ്‍ കാണാൻ കഴിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News