കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

അധികാരമേറ്റതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍. 

Updated: Dec 17, 2018, 07:15 PM IST
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

ഭോപ്പാല്‍: അധികാരമേറ്റതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍. 

മുഖ്യമന്ത്രിയായി അധികാരമേറ്റ് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനം പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കുക എന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. 

മധ്യപ്രദേശിലെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. കോണ്‍ഗ്രസിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നത്.  തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. അതേപോലെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെ വാഗ്ദാനവും പാലിച്ചു. 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്‍റെ സന്തോഷം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചു. ഒരിടത്ത് പൂര്‍ത്തിയായി. ഇനി രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.