)
ഭോപ്പാൽ: മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി. അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 17 പേരും ചിന്ത്വാരയിലുള്ളവരാണ്.
അതേസമയം കഴിഞ്ഞ ദിവസം ഉയർന്ന അളവിൽ ഡൈ എത്തിലീൻ, ഗ്ലൈക്കോൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് മധ്യപ്രദേശിൽ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചിരുന്നു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്. ഇവ രണ്ടും നിർമ്മിക്കുന്നത് ഗുജറാത്തിലാണ്.