സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറച്ചു; ദുരിതാശ്വാസത്തെ ബാധിച്ചു!

ഇതുകാരണം മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. 

Last Updated : Sep 18, 2019, 11:52 AM IST
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറച്ചു; ദുരിതാശ്വാസത്തെ ബാധിച്ചു!

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിനും മുന്‍പേ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ പറഞ്ഞു‍. 

ഇതുകാരണം മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിക്കുന്നതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയാണ് അണക്കെട്ട് മുഴുവനായി നിറയേണ്ടത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരു മാസം മുന്‍പേ അണക്കെട്ട് നിറയ്ക്കുകയായിരുന്നുവെന്ന് ഭോപാലിലെ വാര്‍ത്താലേഖകരോട് മന്ത്രി പറഞ്ഞു. 

ഇന്നലെ ആദ്യമായാണ് അണക്കെട്ട് നിറഞ്ഞത്. ഇതിന്‍റെ ഭാഗമായുള്ള നമാമി നര്‍മ്മദാ ആഘോഷത്തില്‍ പങ്കെടുത്താണ് മോദി ഇന്നലെ ജന്മദിനം ആഷോഷിച്ചത്. ജലനിരപ്പ് ആദ്യമായി പരമാവധി ഉയരമായ 138.68 മീറ്ററിലെത്തിയതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ആഘോഷം സംഘടിപ്പിച്ചത്.

Trending News