'പെരിയാര്‍ റാലിയില്‍ നഗ്നരായി രാമനും സീതയും‍': രജിനികാന്തിനെതിരെ കേസില്ല!

തമിഴ്‌നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമയിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ രജിനികാന്തിനെതിരെ കേസില്ല!

Updated: Jan 24, 2020, 04:54 PM IST
'പെരിയാര്‍ റാലിയില്‍ നഗ്നരായി രാമനും സീതയും‍': രജിനികാന്തിനെതിരെ കേസില്ല!

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമയിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ രജിനികാന്തിനെതിരെ കേസില്ല!

രജനീകാന്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം തിടുക്കപ്പെട്ട് എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങൾക്കടിസ്ഥാനം.

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ പെരിയാറിന്‍റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടത്തിയ റാലിയിൽ സീതയുടെയും രാമന്‍റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.

പൊതുവേദികളില്‍ രജനി ശ്രദ്ധയോടെവേണം പ്രസംഗിക്കേണ്ടതെന്ന് ഫിഷറീസ് മന്ത്രിയും AIADMK നേതാവുമായ ഡി. ജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയിൽ പ്രതിഷേധക്കാർ താരത്തിന്റെ കോലം കത്തിച്ചിരുന്നു. 

തന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ വിശദീകരണവുമായി രജനീകാന്ത് നേരിട്ടെത്തുകയും ചെയ്തിരുന്നു. 

പെരിയാറിനെക്കുറിച്ചുള്ള തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും മാപ്പുപറയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 

താന്‍ വായിച്ച ന്യൂസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെതിരെ പരാമര്‍ശം നടത്തിയതെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന പത്ര കട്ടിങ്ങുകളും, വാര്‍ത്തകളും സഹിതമാണ് രജനീകാന്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

1971 ൽ നടന്ന സംഭവങ്ങൾ മാത്രമാണ് പറഞ്ഞത്. നിരവധി മാസികകളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിട്ടുണ്ട്. ഇതിന്‍റെ പേരിൽ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിയ്ക്കാനോ തയ്യാറല്ല -രജനീകാന്ത് പറഞ്ഞിരുന്നു.