മുംബൈ: മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ധനഞ്ജയ് മുണ്ടെ.
Also Read: കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി
ബീഡിൽ ജില്ലയിലെ ഗ്രാമത്തലവനായ സന്തോഷ് ദേശമുഖിൻ്റെ കൊലപാതകത്തിൽ മുണ്ടെയുടെ അടുത്ത സഹായിയും എൻസിപി നേതാവുമായ വാൽമീക് കാരാഡ് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയിരുന്നു. രാജിവെക്കില്ലെന്നും കാര്യങ്ങൾ വ്യക്തമാക്കാൻ സമയം വേണമെന്നും ധനഞ്ജയ് മുണ്ടെ അജിത് പവാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു രാജി.
മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായും അത് അംഗീകരിച്ചതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് ബീഡ് ജില്ലയിലെ ഒരു ഊര്‍ജ്ജ കമ്പനി കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞു എന്നാരോപിച്ച് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാതാണ് കേസ്.
Also Read: സൂര്യൻ മീന രാശിയിലേക്ക്; മാർച്ച് 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും!
കേസില്‍ ഇതുവരെ ഏഴു പ്രതികള്‍ അറസ്റ്റിലായാതായാണ് റിപ്പോർട്ട്. കേസിൽ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊലപാതകത്തിൽ ധനഞ്ജയ് മുണ്ടേക്കും പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









