ശ​ക്തി​പ്ര​ക​ടി​പ്പിച്ച്‌ ത്രി​ക​ക്ഷി സ​ഖ്യം, ഇനി അന്തിമവിധി!!

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഹോ​ട്ട​ലി​ല്‍ എം​എ​ല്‍​എ​മാ​രെ അ​ണി​നി​ര​ത്തി ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ൦ ​ഇന്നലെ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു.

Last Updated : Nov 26, 2019, 11:50 AM IST
  • ഒപ്പമുള്ള 162 പേരെയും അണിനിരത്തിയതായി മ​ഹാ​സ​ഖ്യ​ത്തിന്‍റെ നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.
  • ന​മ്മു​ടെ പോ​രാ​ട്ടം കേ​വ​ലം അ​ധി​കാ​ര​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല. സ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു കൂ​ടി വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റേ പ​റ​ഞ്ഞു.
ശ​ക്തി​പ്ര​ക​ടി​പ്പിച്ച്‌ ത്രി​ക​ക്ഷി സ​ഖ്യം, ഇനി അന്തിമവിധി!!

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഹോ​ട്ട​ലി​ല്‍ എം​എ​ല്‍​എ​മാ​രെ അ​ണി​നി​ര​ത്തി ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ൦ ​ഇന്നലെ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു.

മും​ബൈ​യി​ലെ ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നു ശേ​ഷ​മാ​ണ് ത്രി​ക​ക്ഷി എം​എ​ല്‍​എ​മാ​ര്‍ അ​ണി​നി​ര​ന്ന​ത്. ഒപ്പമുള്ള 162 പേരെയും അണിനിരത്തിയതായി മ​ഹാ​സ​ഖ്യ​ത്തിന്‍റെ നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്‍​സി​പി അദ്ധ്യക്ഷന്‍ ശ​ര​ദ് പ​വാ​ര്‍, മ​ക​ള്‍ സു​പ്രി​യ സു​ലെ, ശി​വ​സേ​നാ അദ്ധ്യക്ഷന്‍ ഉ​ദ്ധ​വ് താ​ക്ക​റേ, ശി​വ​സേ​ന പാ​ര്‍​ട്ടി വ​ക്താ​വ് സ​ഞ്ജ​യ് റൗത്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ല്‍​എ​മാ​ര്‍ ഹോ​ട്ട​ലി​ല്‍ ഒ​രു​മി​ച്ച​ത്. 

ന​മ്മു​ടെ പോ​രാ​ട്ടം കേ​വ​ലം അ​ധി​കാ​ര​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല. സ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു കൂ​ടി വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റേ പ​റ​ഞ്ഞു.

മൂന്നു പാര്‍ട്ടികളും മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ശോ​ക് ചവാ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി​യെ ത​ട​യാ​ന്‍ ഇ​ങ്ങ​നെ​യൊ​രു സ​ഖ്യ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അദ്ദേഹം ന​ന്ദി പ​റഞ്ഞു. സര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ക്ഷ​ണി​ക്ക​ണ​മെ​ന്നും അ​ശോ​ക് ച​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ല്ലാ​വ​രും ഒ​ന്നാ​ണെ​ന്നും ഒ​രു​മി​ച്ചാ​ണെ​ന്നും ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റൗത് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അ​ജി​ത് പ​വാ​ര്‍ അടക്കം മൂ​ന്നു എ​ന്‍​സി​പി എം​എ​ല്‍​എ​മാ​ര്‍ യോ​ഗ​ത്തി​നെ​ത്തി​യി​ല്ല. എ​ന്‍​സി​പി​യി​ല്‍ നി​ന്ന് 51 എം​എ​ല്‍​എ​മാ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ശി​വ​സേ​നയുടെ 56 അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 44 കോ​ണ്‍​ഗ്ര​സ്, 11 സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രും ഹോ​ട്ട​ലി​ല്‍ ശ​ക്തി​പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ണി​നി​ര​ന്നു.

Also Read: 162 എം.എല്‍.എമാരെയും ഒരുമിച്ച്‌ അണിനിരത്താന്‍ ത്രികക്ഷി; വന്ന് കണ്ടോളൂവെന്ന് ശിവസേന...

മഹാരാഷ്ട്രയില്‍ ഓരോ നിമിഷവും നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തവണ യാതൊരു കാരണവശാലും ശിവസേന വിട്ടുകൊടുക്കില്ല എന്നത് തന്നെയാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ്‌ ഇന്നലെ  വൈകിട്ട് ഹയാത്ത് ഹോട്ടലില്‍ നടന്ന എംഎല്‍എമാരുടെ പരേഡ്!! 

തങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപിയും, തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിടില്ല എന്ന ഉറപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നിലകൊള്ളുകയാണ്. ഈ അധികാര വടംവലിയില്‍ അര് നേടും ആര് വീണ്ടും കൂറുമാറുമെന്നത് അറിയാന്‍ ഇനിയും കാത്തിരിക്കണം...

 

Trending News