മ​ഹാ​രാ​ഷ്ട്ര​യി​ല്‍ lock down ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

കോ​വി​ഡ് വ്യാപനത്തെത്തുടര്‍ന്ന് മ​ഹാ​രാ​ഷ്ട്ര​ (Maharashtra)യി​ല്‍ lock down ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ന്‍ തീരുമാനം.

Last Updated : Jul 30, 2020, 07:55 AM IST
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ lock down ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

മും​ബൈ: കോ​വി​ഡ് വ്യാപനത്തെത്തുടര്‍ന്ന് മ​ഹാ​രാ​ഷ്ട്ര​ (Maharashtra)യി​ല്‍ lock down ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ന്‍ തീരുമാനം.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 (Covid-19)  ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം കടന്നതോടെയാണ്  lock down നീട്ടാന്‍   ഉ​ദ്ധ​വ് താ​ക്ക​റെ സ​ര്‍​ക്കാ​ര്‍ തീ​രുമാ​നി​ച്ചിരിയ്ക്കുന്നത്.  Unlock-3  മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നലെയാണ്  മ​ഹാ​രാ​ഷ്ട്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

അതേസമയം,  തീ​യ​റ്റ​റു​ക​ൾ ഇ​ല്ലാ​ത്ത മാ​ളു​ക​ളും മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സും റ​സ്റ്റോ​റ​ന്‍റു​ക​ളും ഫു​ഡ് കോ​ർ​ട്ടു​ക​ളും തു​റ​ക്കാ​നുള്ള അനുമതി നല്‍കിയിട്ടുണ്ട്.  ഓ​ഗ​സ്റ്റ് 5  മു​ത​ലാ​ണ് ഇ​വ തു​റ​ക്കു​ക. രാ​വി​ലെ 9 മു​ത​ൽ വൈകുന്നേരം  7  വ​രെ​യാ​ണ് ഇവ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നുള്ള  അ​നു​മ​തി. 

Also read: ആഗസ്റ്റ് 1 മുതൽ unlock 3 ആരംഭിക്കും, അറിയാം മാർഗനിർദ്ദേശങ്ങൾ..!

കൂടാതെ, ഓഗസ്റ്റ് 5 മുതല്‍ ടെന്നീസ്, ജിംനാസ്റ്റിക്‌സ്, ബാഡ്മിന്റണ്‍ തുടങ്ങി ടീം ഇതര കായിക ഇനങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും അനുവദിക്കും. നീന്തല്‍ക്കുളങ്ങള്‍ തുറക്കില്ല. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ജൂണ്‍ 25 മുതല്‍ ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ്. ഇതുവരെ 4,00,651 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,44,998 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 14,165 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മും​ബൈ​യി​ലാ​ണ് രോ​ഗ​വ്യാ​പ​നം ഏറ്റവും ​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

Trending News