മഹാരാഷ്ട്ര: രാജ്യത്താദ്യമായി മെനോപോസ് ക്ലിനിക്കുകൾക്ക് തുടക്കമായിരിക്കുകയാണ്. മഹാരാഷ്ട്ര സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലാണ് മെനോപാസ് ക്ലിനിക്കുകൾക്ക് തുടക്കമിട്ടത്.
ഈ പദ്ധതിയുടെ ലക്‌ഷ്യം ആർത്തവ വിരാമത്തിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് കരുതലേകുക എന്നതാണ്. ഈ പദ്ധതിയിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള കൗൺസിലിങ്, അസ്ഥിയുടെ ആരോഗ്യം, ഹൃദയാരോഗ്യം, ഹോർമോൺ വ്യതിയാനം തുടങ്ങിയവയ്ക്കുള്ള പരിശോധനകൾ, മരുന്നുകൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കാൻ സാധിക്കും.
Also Read: വിമാനാപകടത്തിൽ മരിച്ച അജിത് പവാറിന്റെ ആസ്തി എത്ര കോടി? അറിയാം...
മെനോപോസ് എന്നത് ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി പ്രത്യേക മെനോപോസ് ക്ലിനിക്കുകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
മെനോപോസ് ഒരു രോഗമല്ലെന്നും മറിച്ച് എല്ലാ സ്ത്രീകളുടെയും ജീവിതത്തിലുള്ള ഒരു സ്വാഭാവിക ഘട്ടമാണെന്നും ഈ സമയത്ത് സ്ത്രീകൾക്ക് ശാരീരികവും വൈകാരികവുമായ പിന്തുണ ആവശ്യമാണെന്നും അതുകൊണ്ടാണ് മെനോപോസ് ക്ലിനിക്കുകൾ ആരംഭിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി മേഘ്ന ബോർദികാർ വ്യക്തമാക്കി.
ആർത്തവ വിരാമം എന്നത് സ്ത്രീകളിൽ 45-50 വയസ്സോടടുപ്പിച്ച് ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ്. ഇതിന്റെ പ്രധാന കാരണം അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ്. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് ഉണ്ടാകാറുണ്ട്. ഒപ്പം ഇവർക്ക് ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷിയും കുറയും, കാൽസ്യത്തിന്റെ അളവ് കുറയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









