"മഹാ നാടകം": സ്പീക്കര്‍ തിരഞ്ഞെടുപ്പ് പാടില്ല, വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരണമെന്ന് എന്‍സിപി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികല്‍ സമര്‍പ്പിച്ചിരുന്ന ഹരജിയില്‍ വാദം തുടരുകയാണ്. 

Last Updated : Nov 25, 2019, 12:00 PM IST
    1. 48 അംഗങ്ങളുടെ പിന്തുണ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനുണ്ട് എന്ന് മനു അഭിഷേക് സിങ്‌വി കോടതിയില്‍
    2. അജിത്‌ പവാര്‍ നല്‍കിയ കത്തില്‍ 54 പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നില്ല എന്ന വസ്തുതയും സിങ്‌വി ചൂണ്ടിക്കാട്ടി.
"മഹാ നാടകം": സ്പീക്കര്‍ തിരഞ്ഞെടുപ്പ് പാടില്ല, വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരണമെന്ന് എന്‍സിപി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികല്‍ സമര്‍പ്പിച്ചിരുന്ന ഹരജിയില്‍ വാദം തുടരുകയാണ്. 

ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

എന്‍സിപിയ്ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി നിര്‍ണ്ണായകമായ വാദങ്ങളാണ് കോടതിയ്ക്ക് മുന്‍പില്‍ നിരത്തിയിരിക്കുന്നത്. 48 അംഗങ്ങളുടെ പിന്തുണ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനുണ്ട് എന്ന് മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. കൂടാതെ, 8 സ്വതന്ത്രരും ത്രികക്ഷി സര്‍ക്കാരിന് പിന്തുണ നല്കുന്നതായി സിങ്‌വി പറഞ്ഞു. 

കൂടാതെ, അജിത്‌ പവാര്‍ നല്‍കിയ കത്തില്‍ 54 പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നില്ല എന്ന വസ്തുതയും സിങ്‌വി ചൂണ്ടിക്കാട്ടി.  

ബിജെപി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സിങ്‌വി ആവശ്യപ്പെട്ടു

അതേസമയം, 140 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പിന്‍വലിച്ചു. വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലം പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അഭിഭാഷകന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നടപടി. എതിര്‍ സത്യവാങ്മൂലത്തിന് സമയം അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

‘ഞാനാണ് എന്‍.സി.പി എന്ന് ഒരാള്‍ പറയുന്നത് ഞെട്ടിക്കുന്നതാണ്. കോടതി ഞെട്ടലോടെ ഈ അവകാശവാദം കേള്‍ക്കണം. കോടതിയുടെ മനസാക്ഷിയുടെ മുന്‍പില്‍ സത്യവാങ്മൂലം നല്‍കുന്നു. സത്യവാങ്മൂലം പിന്‍വലിക്കുകയാണ്’- സിങ്‌വി കോടതിയില്‍ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ കോടതി ഇടപെടണമെന്നും സിങ്‌വിയും സിബലും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്നോ നാളെയോ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും സിങ്‌വി പറഞ്ഞു

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. 

ദേവേന്ദ്ര ഫഡ്‌നവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കുക, 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുക എന്നതാണ് റിട്ട് ഹര്‍ജിയിലെ ആവശ്യം.

Trending News